Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറിടിച്ച്...

കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി

text_fields
bookmark_border
മൂവാറ്റുപുഴ: ബൈക്കിൽ പോകുകയായിരുന്ന സുഹൃത്തുക്കളെ . പേഴക്കാപ്പിള്ളി മുണ്ടങ്ങാമറ്റം ഫൈസൽ (40) സുഹൃത്ത് ബക്കർ (45) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പേഴക്കാപ്പിള്ളി സ്വദേശികളായ രണ്ടുപേർക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുലർച്ചെ പേഴക്കാപ്പിള്ളി കൊള്ളിക്കാട്ട് ചാലിൽ െവച്ചാണ് സംഭവം. ബൈക്കിൽ പോകുകയായിരുന്ന ഇവരെ പിറകെയെത്തിയ രണ്ടുപേർ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. മുടവൂർ കുരികാവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മണ്ണടിക്കുകയായിരുന്ന വാഹനങ്ങൾ പൊലീസ് കസ്്റ്റഡിയിലെടുത്തിരുന്നു. പൊലീസിൽ വിവരമറിയിച്ചുെവന്നാരോപിച്ചാണ് കൊല്ലാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. ഗതാഗതം സ്തംഭിച്ചു മൂവാറ്റുപുഴ: തിങ്കളാഴ്ച വൈകിട്ട് ചെയ്ത മഴയ്ക്കൊപ്പം എത്തിയ കാറ്റിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു. കൊച്ചി--ധനുഷ്കോടി ദേശീയപാതയിൽ മേക്കടമ്പിലാണ് മരം റോഡിലേക്ക് വീണത്. ഫയർഫോഴ്സ് എത്തി മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story