Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 5:41 AM GMT Updated On
date_range 2017-11-21T11:11:59+05:30ആലുവയിൽ ഗതാഗതം വൺവേയായി നഗരം ചുറ്റിക്കറങ്ങി വാഹനങ്ങൾ
text_fieldsആലുവ: പുതിയ പരിഷ്കാരത്തിെൻറ ഭാഗമായി ആലുവയിൽ ഗതാഗതം വൺവേയായി. നഗരം മുഴുവൻ ചുറ്റുന്നവിധം വൺവേ റൗണ്ട് സിസ്റ്റത്തിന് തിങ്കളാഴ്ച രാവിലെ തുടക്കംകുറിച്ചു. സെപ്‌റ്റംബർ 25ലെ ഗതാഗത ഉപദേശക സമിതി നിർദേശമാണ്പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത്. ആദ്യദിനം നാട്ടുകാരും യാത്രക്കാരും വ്യാപാരികളും പരിഷ്കാരത്തോട് സമ്മിശ്രമായാണ് പ്രതികരിച്ചത്. ബാങ്ക് കവലയിൽനിന്ന് തുടങ്ങി പമ്പ് കവല, റെയിൽവേ, കെ.എസ്.ആർ.ടി.സി, ഗവ. ആശുപത്രി, കാരോത്തുകുഴി, സ്വകാര്യ സ്‌റ്റാൻഡ് വഴി തിരികെ ബാങ്ക് കവലയിൽ എത്തുന്നതാണ് വൺവേ റൗണ്ട് സിസ്‌റ്റം. അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാർക്കറ്റിൽ മേൽപാലത്തിനടിയിൽ കൂടി ദേശീയപാതയിൽ പ്രവേശിക്കണം. എറണാകുളത്തുനിന്ന് വരുന്ന ബസുകൾ മേൽപധലത്തിനടിയിലൂടെ സ്വകാര്യ സ്‌റ്റാൻഡ്, ബാങ്ക് കവല, പമ്പുകവല, റെയിൽവേ വഴി സ്‌റ്റാൻഡിലെത്തണം. സ്വകാര്യ ബസുകൾ പമ്പുകവലയിൽനിന്ന് സീനത്ത് വഴി പോകണം. ബൈപ്പാസ് ഭാഗത്തുനിന്നും കോതമംഗലത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ബാങ്ക് കവല വഴി സ്‌റ്റാൻഡിലെത്തണം. തുടർന്ന് കരോത്തുകുഴി, സ്വകാര്യ സ്‌റ്റാൻഡ് വഴി പോകണം. പെരുമ്പാവൂർ ദേശസാത്കൃത റോഡിൽനിന്നുള്ള എല്ലാ വാഹനങ്ങളും പമ്പ് കവലയിൽനിന്ന് സീനത്ത്, റെയിൽവേ സ്‌ക്വയർ വഴി പോകണം. എറണാകുളം - അങ്കമാലി ഭാഗത്തു നിന്നുള്ള ചരക്ക് വാഹനങ്ങൾ ബൈപ്പാസ്, ബാങ്ക് കവല വഴി പോകണം. പമ്പുകവല ഭാഗത്തുനിന്ന് പാലസ് റോഡ് വഴി ബൈപാസ് ഭാഗത്തേക്ക് പ്രവേശനമില്ല. ഈ രീതി പ്രകാരം റെയിൽവേ സ്‌റ്റേഷൻ, കെ.എസ്.ആർ.ടി.സി ഭാഗത്ത്നിന്ന് പമ്പ് കവലയിലേക്ക് പോകേണ്ടവരും കുട്ടമശേരി ഭാഗത്ത് നിന്നുള്ളവരുമാണ് ഏറെ ദുരിതത്തിലായത്. അദ്വൈതാശ്രമത്തിൽ നിന്നും 100 മീറ്റർ മാറി ടൗൺ ഹാളിലേക്ക് വരുന്നവർക്കും തിരിച്ചെത്താൻ കുറെ കറങ്ങണം. ബാങ്ക് കവലയിൽനിന്ന് മാർക്കറ്റ് റോഡിെല സ്‌ഥാപനങ്ങളിൽ പോകേണ്ടവരും കറങ്ങേണ്ട അവസ്ഥയാണ്. ഇതുമൂലം യാത്രാച്ചിലവ് ഏറിയിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിന് വിവിധ ഭാഗങ്ങളിൽ 75 ഓളം പൊലീസിനെ വിന്യസിച്ചിരുന്നു. റെയിൽവേ സ്‌റ്റേഷൻ, ഗവ. ആശുപത്രി, കാരോത്തുകുഴി, ബാങ്ക് കവല ഭാഗങ്ങളിലാണ് തിങ്കളാഴ്ച കൂടുതൽ കുരുക്ക് അനുഭവപ്പെട്ടത്. റോഡുകളിലെ കുണ്ടുംകുഴികളും അടക്കാത്തതും കുരുക്കിന് കാരണമാണ്.
Next Story