Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാപാരിയുടെ മൃതദേഹം...

വ്യാപാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

text_fields
bookmark_border
ആലുവ: കാനയിൽ . ആലുവ കൊടവത്ത് ഷോപ്പിങ് കോംപ്ലക്സിലെ ചോയ്സ് ഒപ്റ്റിക്കൽസ് ഉടമ തായിക്കാട്ടുകര മാന്ത്രക്കൽ കുറുപ്പശേരി വീട്ടിൽ നൗഷാദാണ് (47) മരിച്ചത്. ഞായറാഴ്ച രാവിലെ മാർക്കറ്റ് മേൽപാലത്തിന് സമീപം സമാന്തര റോഡിലെ കാനയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കാനയിലെ വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് ശ്വാസം ലഭിക്കാതെയാണ് മരിച്ചതെന്നാണ് കളമശ്ശേരിയിലെ മെഡിക്കൽ കോളജിൽ പൊലീസ് സർജൻ നടത്തിയ പോസ്‌റ്റ്മാർട്ടം റിപ്പോർട്ടെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിൽ ചതവ് സംഭവിച്ചതായും മുഖത്ത് മുറിവേറ്റതായും കണ്ടെത്തി. എന്നാൽ, ഇതല്ല മരണകാരണമെന്ന് പൊലീസ് പറഞ്ഞു. വഴിയരികിലെ കോൺക്രീറ്റ് സ്ലാബിൽ തട്ടി കാനയിൽ വീണതാകാമെന്നാണ് സംശയിക്കുന്നത്. എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും വീണിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം.
Show Full Article
TAGS:LOCAL NEWS 
Next Story