Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവർഗീയധ്രുവീകരണത്തെ...

വർഗീയധ്രുവീകരണത്തെ മാനവികതകൊണ്ട് ചെറുക്കണം ^എം.ഐ. അബ്​ദുൽഅസീസ്

text_fields
bookmark_border
വർഗീയധ്രുവീകരണത്തെ മാനവികതകൊണ്ട് ചെറുക്കണം -എം.ഐ. അബ്ദുൽഅസീസ് ആലുവ: രാജ്യത്തി​െൻറ പൈതൃകത്തിന് വിരുദ്ധവും വിനാശകരവുമായ സാമുദായിക വർഗീയ ധ്രുവീകരണത്തെ സാഹോദര്യത്തിെയും മാനവികതയുടെയും വൻമതിൽകെട്ടി പ്രതിരോധിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ജമാഅത്തെ ഇസ്ലാമി ജില്ല സമിതി ആലുവയിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യനിവാസികളിൽ മഹാ ഭൂരിപക്ഷവും വർഗീയതയെ നിരാകരിക്കുന്നവരാണ്. സംഘടിതരായ ചെറിയ ന്യൂനപക്ഷം ആസൂത്രിതമായി ഉയർത്തുന്ന വെല്ലുവിളിയെ ചെറുക്കാൻ സൗഹാർദ വേദികളും കൂട്ടായ്മകളും രൂപവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ധാർമിക മഞ്ച് എന്നപേരിൽ രാജ്യത്ത് വിവിധ മതപണ്ഡിതരുടെ കൂട്ടായ്മക്ക് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത് ഐക്യത്തിലേക്കും രാജ്യനന്മയിലേക്കുമുള്ള ചുവടുവെപ്പാണ്. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറുഖി അധ്യക്ഷത വഹിച്ചു, കെ.കെ. അബൂബക്കർ, എൻ.കെ. അലി, എം.എം. അബ്ദുൽ അസീസ്, ഡോക്ടർ റഫീഖ്, ഷംസു ഇല്ലിക്കൽ, ഷെരീഫ് പുത്തൻപുര, ഇസ്മായിൽ ഖാൻ, ജൗഹർ, ബോബി കരീം എന്നിവർ സംസാരിച്ചു, കെ.ബി. അബ്ദുല്ല സ്വാഗതവും, എം.പി. ഫൈസൽ അസ്ഹരി സമാപനവും നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story