Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 5:29 AM GMT Updated On
date_range 2017-11-20T10:59:59+05:30ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ തൃക്കേട്ട പുറപ്പാട് ഉത്സവം നാളെ
text_fieldsതൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിലെ ഏറ്റവും പ്രധാനമായ തൃക്കേട്ട പുറപ്പാട് ഉത്സവവും സ്വർണക്കുടത്തിൽ കാണിക്കയിടലും െചാവ്വാഴ്ച നടക്കും. തൃക്കേട്ട പുറപ്പാട് നാളിൽ ഭഗവാനെ സ്വർണക്കോലത്തിൽ എഴുന്നള്ളിക്കും. വൈകീട്ട് ദീപാരാധനക്കുശേഷം ദേവസ്വം അധികൃതർ സ്വർണക്കുടം െവക്കും. രാജകുടുംബത്തിലെ മുതിർന്ന അംഗം ആദ്യ കാണിക്ക സമർപ്പിക്കും. കാണിക്ക സമർപ്പണം ആറാട്ടുവരെ നീളും. തന്ത്രി കുടുംബത്തിന് ആചാരപരമായ അസൗകര്യം ഉണ്ടായ സാഹചര്യത്തിൽ വൃശ്ചികോത്സവത്തിലെ ഉത്സവബലി ചടങ്ങുകൾ ഒഴിവാക്കിയതായും മറ്റ് ചടങ്ങുകൾ ഓതിക്കെൻറ കാർമികത്വത്തിൽ നടക്കുമെന്നും ദേവസ്വം ഓഫിസർ അറിയിച്ചു. സി.പി.എം കൊച്ചി ഏരിയ: കെ.എം. റിയാദ് സെക്രട്ടറി സ്ഥാനത്ത് തുടരും മട്ടാഞ്ചേരി: സി.പി.എം കൊച്ചി ഏരിയ സമ്മേളനം സെക്രട്ടറിയായി കെ.എം. റിയാദിനെ വീണ്ടും െതരഞ്ഞെടുത്തു. ബി. ഹംസ, കെ.ജെ. മാക്സി, കെ.ജെ ആൻറണി, കെ.എ. എഡ്വിൻ, പി.എസ്. രാജം, എം.എ. ഫക്റുദ്ദീൻ, കെ.ജെ. സാജു, വിപിൻരാജ്, എം.കെ. അഭി, വി.സി . ബിജു, മുഹമ്മദ് അബ്ബാസ്, എ. കെ. അനൂപ് കുമാർ, ബെനഡിക്ട് ഫെർണാണ്ടസ്, പി.ജെ. ദാസൻ, സി.എം. ചൂട്ടോ, കെ.എ. അജേഷ്, പ്രസീത എസ്. എന്നീ ഏരിയ കമ്മിറ്റി അംഗങ്ങളെയും െതരഞ്ഞെടുത്തു. സമ്മേളനത്തിൽ സി.എം. ദിനേശ് മണി, ജോൺ ഫെർണാണ്ടസ് എം.എൽ .എ, സി.കെ. മണിശങ്കർ, കെ.എം. റിയാദ്, കെ.ജെ. മാക്സി എം.എൽ.എ എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ചുവപ്പുസേന പരേഡും റാലിയും കരിപ്പാലം മൈതാനിയിൽനിന്ന് ആരംഭിക്കും. തുടർന്ന് പൊതുസമ്മേളനം പള്ളത്ത് രാമൻ ഗ്രൗണ്ടിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്യും. photo es1 mattanchery cpm
Next Story