Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുലിയൂര്‍ ഗവ. ഹയര്‍...

പുലിയൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ ശതാബ്​ദി നിറവില്‍

text_fields
bookmark_border
ചെങ്ങന്നൂർ: പുലിയൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളി​െൻറ ഒരുവര്‍ഷം നീളുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും. രാവിലെ 10.30ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. പൂര്‍വ അധ്യാപകരെ ആദരിക്കല്‍, പുസ്തക പ്രകാശനം, സ്കൂള്‍ പ്രതിഭകളെ അനുമോദിക്കല്‍, സ്മാര്‍ട്ട് ക്ലാസ് റൂമി​െൻറ ഉദ്ഘാടനം എന്നിവ ചടങ്ങില്‍ നടക്കും. വാത്തിലേത്ത്, ആറ്റാശ്ശേരില്‍, നമ്പ്യാമല കുടുംബങ്ങളുടെ സ്ഥലമാണ് സ്കൂളിനായി നല്‍കിയത്. 1980ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. പരിമിതമായ കെട്ടിടസൗകര്യമാണ് സ്കൂളിന് ഉണ്ടായിരുന്നത്. മുൻ എം.എല്‍.എ പി.സി. വിഷ്ണുനാഥി​െൻറ ശ്രമഫലമായി പൊതുമരാമത്ത് വകുപ്പി​െൻറ വിഷന്‍ -2009 പദ്ധതിയില്‍ ഒരുകോടി രൂപ ചെലവഴിച്ച് ഇരുനില കെട്ടിടം നിർമിച്ചു. 2015ല്‍ ഹയര്‍ സെക്കൻഡറി ബാച്ച് ആരംഭിച്ചു. ഈ വര്‍ഷം മുതല്‍ സ്കൂള്‍ മാനേജ്മ​െൻറ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രീപ്രൈമറിയും തുടങ്ങി. ആഘോഷത്തി​െൻറ നടത്തിപ്പിനായി പഞ്ചായത്ത് പ്രസിഡൻറ് ടി.ടി. ഷൈലജ, ജില്ല പഞ്ചായത്ത് അംഗം ജോജി ചെറിയാന്‍, എസ്.എം.സി ചെയര്‍മാന്‍ ഡി. നാഗേഷ് കുമാര്‍, പ്രഥമാധ്യാപിക എസ്. പുഷ്പകുമാരി, പഞ്ചായത്ത് അംഗങ്ങളായ കെ.പി. പ്രദീപ്, ലേഖ അജിത് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. മന്ത്രി കലക്ടർക്കെതിരെ കോടതിയിൽ പോയത് തെറ്റ് -സി.പി.െഎ ഹരിപ്പാട്: ഇടതുപക്ഷ ശത്രുക്കളുടെ ആയുധങ്ങൾക്ക് മൂർച്ചകൂട്ടാതിരിക്കാനാണ് സി.പി.ഐ ശ്രമിക്കുന്നതെന്ന് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി. പുരുഷോത്തമൻ പറഞ്ഞു. ഒരു മന്ത്രി സർക്കാറി​െൻറ ഭാഗമായ കലക്ടർക്കെതിരെ പരാതിയുമായി കോടതിയിൽ പോയത് തെറ്റാണ്. പരാതി നേരിട്ട് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. ചേപ്പാട് ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളപ്പണം പിടിച്ചെടുക്കുന്നതിൽ നരേന്ദ്ര മോദി സർക്കാർ പരാജയപ്പെട്ടു. ദുരിതപൂർണമായ ജീവിതം ഇന്ത്യൻ ജനതക്ക് ശീലമായ അവസ്ഥയാണ് ഇപ്പോൾ. ഇന്ത്യയിലെ കർഷകർ തീവ്ര സമരത്തിലൂടെ മുന്നേറ്റത്തി​െൻറ പാതയിലേക്ക് എത്തുകയാെണന്നും അദ്ദേഹം പറഞ്ഞു. ഹരികുമാർ അധ്യക്ഷത വഹിച്ചു. ജില്ല അസി. സെക്രട്ടറി എൻ. സുകുമാരപിള്ള, ജില്ല കൗൺസിൽ അംഗങ്ങളായ പി.ബി. സുഗതൻ, ഡി. അനീഷ്, തമ്പി മേട്ടുതറ എന്നിവർ സംസാരിച്ചു. കെ. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. കേരളോത്സവത്തിന് തുടക്കം ചെങ്ങന്നൂർ: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. സുധാമണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജി. വിവേക്, വെൺമണി പഞ്ചായത്ത് പ്രസിഡൻറ് കെ. ലജുകുമാർ, വൈസ് പ്രസിഡൻറ് മറിയാമ്മ ചെറിയാൻ, ജില്ല പഞ്ചായത്ത് അംഗം ജോജി ചെറിയാൻ, ജെപിൻ പി. വർഗീസ്, സ്റ്റാൻഡിങ് കമ്മിറ്റി പ്രസിഡൻറ് ജി. കൃഷ്ണകുമാർ, ശ്രീവിദ്യ മാധവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.സി. അജിത, കെ. ശ്യാംകുമാർ, കല രമേശ്, മഞ്ജു ശ്രീകുമാർ, ശ്രീധരൻ, ശ്രീകുമാർ കോയിപ്രം, അനിൽ കുമാർ, രാജേഷ് കുമാർ, അജിത് മോഹൻ, പ്രഫ. ആർ. രാജഗോപാൽ, സി.കെ. ഉദയകുമാർ, പി.ആർ. രമേശ് കുമാർ, ജിജി മാത്യു, നെൽസൺ ജോയി, ടി.വി. വിജയകുമാർ, വേണുഗോപാലകുറുപ്പ്, തോമസ് ചാക്കോ, സെക്രട്ടറി എസ്. ഹർഷൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഘോഷയാത്രയും നടന്നു. കേരളോത്സവം ഞായറാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story