Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൻസദ് ആദർശ് ഗ്രാം യോജന...

സൻസദ് ആദർശ് ഗ്രാം യോജന കേരളത്തി​െൻറ സമഗ്ര വികസനത്തിന് ^കൊടിക്കുന്നിൽ സുരേഷ് എം‌.പി

text_fields
bookmark_border
സൻസദ് ആദർശ് ഗ്രാം യോജന കേരളത്തി​െൻറ സമഗ്ര വികസനത്തിന് -കൊടിക്കുന്നിൽ സുരേഷ് എം‌.പി മാവേലിക്കര: കേരളം ഇതുവരെ കാണാത്ത വികസന വിപ്ലവമാണ് സൻസദ് ആദർശ് ഗ്രാം യോജന എന്ന പാർലമ​െൻറ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കൽ പരിപാടിയിലൂടെ നടക്കാനിരിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം‌.പി. പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിങ് കോളജിൽ സൻസദ് ആദർശ് ഗ്രാം യോജനയുടെ പഞ്ചായത്തുകളിലെ മുഖ്യപരിശീലകർക്കുള്ള സംസ്ഥാനതല ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ ഉപദേശകസമിതി അംഗം പ്രഫ. ആർ. ഹരിഹരൻ അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ ഡയറക്ടർമാരായ ഡോ. ആർ.എസ്. രാത്തോഡ്, ഡോ. രമേഷ് ഉണ്ണികൃഷ്ണൻ, സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.പി. ഇന്ദിരദേവി, ഇന്തോ-യൂറോപ്യൻ ചേംബർ ഓഫ് സ്മാൾ ആൻഡ് മീഡിയം എൻറർപ്രൈസസ് പ്രസിഡൻറ് വിജയ് തിവാരി, എൻ.എസ്‌.എസ് ടെക്നിക്കൽ സെൽ സംസ്ഥാന പ്രോഗ്രാം കോഒാഡിനേറ്റർ അബ്ദുൽ ജബ്ബാർ അഹമ്മദ്, ശ്രീബുദ്ധ എൻജിനീയറിങ് കോളജ് ചെയർമാൻ പ്രഫ. കെ. ശശികുമാർ, സെക്രട്ടറി ഡോ. കെ.ബി. മനോജ്, ട്രഷറർ കെ.കെ. ശിവദാസൻ എന്നിവർ സംസാരിച്ചു. ഗ്രാമങ്ങളുടെ വികസനപ്രശ്നങ്ങൾ മനസ്സിലാക്കാൻ പ്രാഥമിക സർവേയും തുടർന്ന് സാങ്കേതിക വിദ്യയിലൂന്നിയ പ്രശ്നപരിഹാരത്തിന് ഹാക്കത്തോണും നടത്താനുള്ള പരിശീലനമാണ് നൽകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story