Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅൻവർ എം.എൽ.എയുടെ പേരിൽ...

അൻവർ എം.എൽ.എയുടെ പേരിൽ കേസെടുക്കണം^രമേശ്​ ചെന്നിത്തല

text_fields
bookmark_border
അൻവർ എം.എൽ.എയുടെ പേരിൽ കേസെടുക്കണം-രമേശ് ചെന്നിത്തല കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമങ്ങൾ ലംഘിച്ച് പരിസ്ഥിതിലോല പ്രദേശത്ത് വാട്ടർ തീം പാർക്ക് നിർമിച്ച എം.എൽ.എ നികുതി വെട്ടിപ്പ് നടത്തിയെന്ന വിവരവും പുറത്തുവന്നിരിക്കുന്നു. എന്നിട്ടും എം.എൽ.എയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണ്. തോമസ് ചാണ്ടിയുടെ കാര്യത്തിൽ എടുത്ത നിലപാട് സി.പി.ഐക്ക് ജോയ്സ് ജോർജ് വിഷയത്തിൽ ഇല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ സി.പി.ഐ കള്ളക്കളി നടത്തരുത്. ജോയ്സ് ജോർജ് നിയമലംഘനം നടത്തിയതുകൊണ്ടാണ് കലക്ടർ പട്ടയം റദ്ദാക്കിയത്. വിഷയത്തിൽ റവന്യൂ മന്ത്രി മൃദുസമീപനം സ്വീകരിക്കുന്നത് ശരിയല്ല. മന്ത്രിമാരുടെ നിയമലംഘനങ്ങളും സ്വജനപക്ഷപാതവുമെല്ലാം ഇനിയും പുറത്തുവരുമെന്നും ചെന്നിത്തല പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story