Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2017 5:32 AM GMT Updated On
date_range 19 Nov 2017 5:32 AM GMTസി.പി.എം ഏരിയ സമ്മേളനം സമാപിച്ചു
text_fieldsbookmark_border
തൃപ്പൂണിത്തുറ: . സമ്മേളനത്തിെൻറ ഭാഗമായി ചുവപ്പ് സേനമാർച്ച്, പ്രകടനം എന്നിവ നടത്തി. പുതിയ കാവിൽനിന്ന് വൈകീട്ട് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ചുവപ്പുസേന മാർച്ച്, ആയിരങ്ങളടങ്ങുന്ന റാലി എന്നിവ നടന്നതോടെ ഗതാഗതം തകരാറിലായി. പ്രകടനം സമ്മേളന നഗറിൽ എത്തിയശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്. പുതിയ കാവിൽനിന്ന് ആരംഭിച്ച മാർച്ചും, പ്രകടനവും കിണർ സ്റ്റോപ്പിനടുത്തുള്ള പി.കെ. കേശവൻ നഗറിലെത്തിയാണ് അവസാനിച്ചത്. തുടർന്ന് റെഡ് വളൻറിയർ സല്യൂട്ടും പൊതുസമ്മേളനവും നടന്നു. സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് ഉദ്ഘാടം ചെയ്തു. മുൻ ഏരിയ സെക്രട്ടറി സി.എൻ. സുന്ദരൻ അധ്യക്ഷത വഹിച്ചു. എം. സ്വരാജ് എം.എൽ.എ, എം.സി. സുരേന്ദ്രൻ, സി.പി.എം ഏരിയ സെക്രട്ടറി പി. വാസുദേവൻ എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story