Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2017 5:32 AM GMT Updated On
date_range 2017-11-19T11:02:59+05:30വീട്ടമ്മയുടെ മാല തട്ടിയെടുത്ത സംഭവം: പ്രതികള്‍ പിടിയില്‍
text_fieldsപള്ളുരുത്തി: റോഡിലൂടെ നടന്ന് പോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല ബൈക്കിലെത്തി തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ പള്ളുരുത്തി പൊലീസിെൻറ പിടിയിലായി. എടവനക്കാട് കുഴുപ്പിള്ളി ചെട്ടികാട്ട് പറമ്പില്‍ മുഹമ്മദ് സിയാസ് (25), മട്ടാഞ്ചേരി ചക്കരയിടുക്ക് ചിറയില്‍പറമ്പില്‍ സനോജ് (22) എന്നിവരെയാണ് പള്ളുരുത്തി എസ്.ഐ ബി. ബിബിെൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ 11.30ഒാടെയാണ് പെരുമ്പടപ്പ് ചിറയില്‍ വീട്ടില്‍ മേരിയുടെ രണ്ട് പവെൻറ മാലയാണ് തട്ടിയെടുത്തത്. സംഭവത്തിനുശേഷം സനോജിെൻറ സഹോദരന് പ്രതികള്‍ കവര്‍ന്ന മാലയുമായി മേരിയുടെ വീട്ടില്‍ എത്തുകയും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, മേരി ഈ വിവരം പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിനിടെ, പൊലീസ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയായിരിന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇവർ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. പെരുമ്പടപ്പില്‍ കഴിഞ്ഞദിവസവും ഇത്തരത്തില്‍ മോഷണം നടന്നിരുന്നു. നഷ്ടപ്പെട്ടത് മുക്കുപണ്ടമായതിനാല്‍ വീട്ടമ്മ പരാതി നല്‍കിയില്ല.
Next Story