Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2017 4:59 AM GMT Updated On
date_range 2017-11-19T10:29:59+05:30മേയർക്കെതിരായ അക്രമം: കൗൺസിലർമാർക്കെതിരെ വധശ്രമത്തിന് കേസ്
text_fieldsതിരുവനന്തപുരം: മേയർ വി.കെ. പ്രശാന്തിനെ ആക്രമിച്ച സംഭവത്തിൽ ബി.ജെ.പി കൗൺസിലർമാർക്കും പ്രവർത്തകർക്കുമെതിരെ വധശ്രമത്തിന് കേസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെ മ്യൂസിയം പൊലീസാണ് കേസെടുത്തത്. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ബി.ജെ.പി- സി.പി.എം സംഘർഷസാധ്യത കണക്കിലെടുത്താണ് പൊലീസ് മുൻകരുതൽ. നഗരത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രധാന കവലകളിലെല്ലാം പൊലീസ് കാവലേർപ്പെടുത്തി. കൗൺസിൽ യോഗത്തിനിടെ ശനിയാഴ്ചയാണ് മേയർക്കെതിരെ ആക്രമണം നടന്നത്. സാരമായ പരിക്കേറ്റ മേയർ ചികിത്സയിലാണ്.
Next Story