Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:41 AM GMT Updated On
date_range 18 Nov 2017 5:41 AM GMTവിളംബര റാലി
text_fieldsbookmark_border
കിഴക്കമ്പലം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന പടയൊരുക്കത്തിന് കുന്നത്തുനാട് നൽകുന്ന സ്വീകരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കിഴക്കമ്പലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. കാവുങ്ങൽ പറമ്പിൽ നിന്നാരംഭിച്ച റാലി എം.എൽ.എ വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഏലിയാസ്കാരിപ്ര അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പ്രസിഡൻറ് എം.കെ. അലിയാർ മാസ്റ്റർ, ബാബു സൈതാലി, ജോളി ബേബി, പരീത്, ബൂത്ത് പ്രസിഡൻറ് അലി ഷെരീഫ്, വി.ഐ. ബഷീർ എന്നിവർ സംസാരിച്ചു. കലാജാഥക്ക് സ്വീകരണം കിഴക്കമ്പലം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിെൻറ മുന്നോടിയായി പട്ടിമറ്റത്ത് കെ.പി.സി.സി സാംസ്കാരിക സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്തിെൻറ നേതൃത്വത്തിലെ കലാജാഥക്ക് കുത്തുനാട് നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. നിയോജക മണ്ഡലം ചെയർമാൻ ജയിംസ് പാറക്കാട്ടിൽ അധ്യക്ഷത വഹിച്ചു. വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സാഹിതി സംസ്ഥാന വൈസ് ചെയർമാൻ ജോൺ പി. മാണി, പ്രഫ. എൻ.പി വർഗീസ്, എൻ.വി.സി അഹമ്മദ്, ഡി.സി.സി സെക്രട്ടറിമാരായ സി.പി ജോയി, എം.ഡി ജോയി, വർഗീസ് ജോർജ് പള്ളിക്കര, സുജിത് പോൾ, ബിനീഷ് പുല്യാട്ടിൽ, കെ.പി തങ്കപ്പൻ, സി.ജെ ജേക്കബ്, കെ. പി. പീറ്റർ, കുര്യാൻ പൗലോസ്, സി.കെ. അയ്യപ്പൻ കുട്ടി, പി.പി. അബൂബക്കർ, ജോളി ബേബി, സാബു വർഗീസ്, പോൾസൺ പോൾ, ടി.പി വർക്കി, ബിനു കുര്യാക്കോസ്, ലിസി അലക്സ്, കെ.എം. പരിത് പിള്ള, എ.പി. കുഞ്ഞുമുഹമ്മദ്, കെ.ജി. മന്മദൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story