Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:41 AM GMT Updated On
date_range 18 Nov 2017 5:41 AM GMT48 പേരിൽ ഏക ആൺതരി; അതാണ് ഹരികൃഷ്ണൻ
text_fieldsbookmark_border
പെരുമ്പാവൂർ: എല്ലാവരുടെയും ശ്രദ്ധ ഹരികൃഷ്ണനിലായിരുന്നു. എന്നാൽ, ആളുകൾ ശ്രദ്ധിക്കുന്നതൊന്നും ഇൗ പയ്യൻ മൈൻഡ് ചെയ്തില്ല. അവെൻറ ശ്രദ്ധ കുഞ്ഞുടുപ്പിൽ പൂക്കളും പൂമ്പാറ്റകളും തുന്നിപ്പിടിപ്പിക്കുന്നതിലായിരുന്നു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം പ്രവൃത്തിപരിചയ തത്സമയ മത്സരത്തിൽ ഗാർമെൻറ് മേക്കിങ്ങിൽ 48 പേർ പങ്കെടുത്തതിലാണ് ഹരികൃഷ്ണൻ താരമായത്. 48 പേരിലെ ഏക ആൺതരിയായിരുന്നു മണ്ണൂർ ഗാർഡിയൻ എയ്ഞ്ചൽ ഇ.എം.എച്ച്.എസ് സ്കൂളിലെ കെ.എസ്. ഹരികൃഷ്ണൻ. മൂന്നുവയസ്സുള്ള കുട്ടിക്കുവേണ്ടി ഫുൾസ്ലീവ് േഫ്രാക്ക് നിർമിക്കാനാണ് വിദ്യാർഥികൾക്ക് ലഭിച്ച നിർദേശം. സൂചിയും നൂലുമുപയോഗിച്ച് കൈകൊണ്ടായിരുന്നു നിർമാണം. മണിക്കൂറുകൾക്കുള്ളിൽ വിവിധ നിറത്തിലും രൂപത്തിലുമുള്ള ഭംഗിയാർന്ന കുഞ്ഞുടുപ്പുകൾ തുന്നി വിദ്യാർഥികൾ പ്രതിഭ തെളിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story