Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലാകാര​െൻറ മതം ചികഞ്ഞ് ...

കലാകാര​െൻറ മതം ചികഞ്ഞ് വേട്ടയാടുന്നത് സാംസ്​കാരിക ഫാഷിസം ^ആര്യാടൻ ഷൗക്കത്ത്

text_fields
bookmark_border
കലാകാര​െൻറ മതം ചികഞ്ഞ് വേട്ടയാടുന്നത് സാംസ്കാരിക ഫാഷിസം -ആര്യാടൻ ഷൗക്കത്ത് പെരുമ്പാവൂർ: കലാകാര​െൻറ മതവും ജാതിയും ചികഞ്ഞ് വേട്ടയാടുന്നത് സാംസ്കാരിക ഫാഷിസമാണെന്ന് സംസ്കാരികസാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്. വിജയ് എന്ന നടനിലെ കലാകാരനെ കണ്ടെത്താതെ വിജയ് ജോസഫിനെ തിരയുകയാണ് ഫാഷിസ്റ്റുകൾ. ഫാഷിസത്തിനെതിരെ സാംസ്കാരിക പ്രതിരോധമെന്ന സന്ദേശവുമായി സംസ്കാരസാഹിതിയുടെ കലാജാഥക്ക് പെരുമ്പാവൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തു. കലാജാഥയുടെ ഭാഗമായി ഫാഷിസത്തിനെതിരെ ഒരുമയുടെ പ്രതിരോധവുമായി തെരുവുനാടകവും പ്രതിരോധത്തി​െൻറ നാടൻപാട്ടുകളും അവതരിപ്പിച്ചു. സംസ്കാരസാഹിതി സംസ്ഥാന വൈസ് ചെയർമാൻ ജോൺ പി. മാണി, കാരയിൽ സുകുമാരൻ, മോഹൻ വെൺപുഴശ്ശേരി, എച്ച്. വിൽഫ്രഡ്, കെ.പി. വർഗീസ്, അരവിന്ദാക്ഷൻ, ഒ. ദേവസി, കെ.എം.എ. സലാം, ബാബു ജോൺ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story