Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹോംസ്​റ്റേകൾ...

ഹോംസ്​റ്റേകൾ കേന്ദ്രീകരിച്ച് മോഷണം; രണ്ട് യുവാക്കൾ പിടിയില്‍

text_fields
bookmark_border
മട്ടാഞ്ചേരി: ഹോംസ്റ്റേകള്‍ കേന്ദ്രീകരിച്ച് വിദേശികളുടേതുള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്ന രണ്ടംഗ സംഘം ഫോര്‍ട്ട്കൊച്ചി പൊലീസി​െൻറ പിടിയിലായി. മട്ടാഞ്ചേരി സലാം സേഠ് പറമ്പില്‍ താമസിക്കുന്ന റിജാസ് (24), ചെറളായിക്കടവ് കൂരിക്കുഴിപറമ്പില്‍ താമസിക്കുന്ന സാജന്‍ സദ്ദാന്‍(23) എന്നിവരെയാണ് ഫോര്‍ട്ട്കൊച്ചി എസ്.ഐ അനീഷ്കുമാറി​െൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഫോര്‍ട്ട്കൊച്ചി ചിരട്ടപ്പാലത്തുള്ള ഹോംസ്റ്റേയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഷണം നടത്തിയത്. ഹോംസ്റ്റേയിലെ റാക്കില്‍ സൂക്ഷിച്ചിരുന്ന 10,000 രൂപ വിലമതിക്കുന്ന രണ്ട് ജോഡി ഷൂസുകളാണ് മോഷ്ടിച്ചത്. ശബ്ദം കേട്ട് ഇറങ്ങി വന്ന ഹോംസ്റ്റേ ഉടമ പ്രതികളെ കണ്ടെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പൊലീസിന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്‌. ചോദ്യം ചെയ്യലില്‍ പ്രതികള്‍ ഇത്തരത്തില്‍ പലയിടങ്ങളിലും മോഷണം നടത്തിയതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ടൂറിസം സീസണ്‍ ആരംഭിച്ചതോടെ ഹോംസ്റ്റേകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘങ്ങള്‍ രംഗത്തെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. എ.എസ്.ഐ രഘുനന്ദന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സെബാസ്റ്റ്യന്‍, അജയ് ശിവാനന്ദന്‍, ഉമേഷ്, ജോണ്‍, എഡ്വിന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വീട്ടമ്മയുടെ രണ്ടു പവ​െൻറ മാല പൊട്ടിച്ചു: യുവാവിനായി തിരച്ചിൽ പള്ളുരുത്തി: റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചു. പെരുമ്പടപ്പ് ചിറയിൽ വീട്ടിൽ മേരിയുടെ രണ്ടുപവനുള്ള മാലയാണ് പൊട്ടിച്ച് കടന്നുകളഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് എടവനക്കാട് സ്വദേശി സനോജിനായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വ്യാഴാഴ്ച രാവിലെ 11.30 ഒാടെ പെരുമ്പടപ്പിലാണ് സംഭവം. ഇതിനിടയിൽ മോഷ്ടിച്ച മാലയുമായി സനോജി​െൻറ സഹോദരൻ മേരിയുടെ വീട്ടിലെത്തി മാല തിരികെ നൽകി പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു. ഉടൻ തന്നെ ഇവർ പൊലീസുമായി ബന്ധപ്പെട്ടു. പൊലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തു വരുകയാണ്. ഇയാൾ വഴി സനോജുമായി ബന്ധപ്പെടുവാൻ പൊലീസ് ശ്രമിച്ചെങ്കിലും ഫോൺ ഓഫ് ചെയ്ത നിലയിലാണ്. കഴിഞ്ഞ ദിവസവും പെരുമ്പടപ്പിൽ സമാന സംഭവം നടന്നിരുന്നു. പൊട്ടിച്ച മാല മുക്കുപണ്ടമായതിനാൽ പരാതി നൽകാതെ സ്ത്രീ പിൻമാറുകയായിരുന്നു. പെരുമ്പടപ്പ് കോവളം റോഡ്, കൾട്ടസ്, കോണം, പാർക്ക് റോഡ്, വി.എൻ. പുരുഷൻ റോഡ് എന്നിവിടങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം ഏറിവരുകയാണെന്ന് നാട്ടുകാർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story