Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2017 5:36 AM GMT Updated On
date_range 17 Nov 2017 5:36 AM GMTസംസ്കാരസാഹിതി കലാജാഥ ജില്ലയിൽ
text_fieldsbookmark_border
കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്രയുടെ മുന്നോടിയായി സംസ്കാരസാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തിെൻറ നേതൃത്വത്തൈല സംസ്കാരസാഹിതി കലാജാഥ ജില്ലയിലെത്തി. സാംസ്കാരിക പ്രതിരോധമെന്ന മുദ്രാവാക്യം ഉയർത്തുന്ന ജാഥയിൽ അവതരിപ്പിക്കുന്ന നാടകത്തിെൻറ രചന ആര്യാടൻ ഷൗക്കത്തും സംവിധാനം പ്രദീപ് പയ്യന്നൂരുമാണ്. സി.എൻ. ശിവദാസ് കോങ്ങാട്, ബാബു നാരായണൻ, യു.ടി. ശ്രീധരൻ, രവി മഹിമ, പ്രകാശ് പേരാമ്പ്ര, എ.കെ. ഷിനോജ് കടിയങ്ങാട്, േപ്രമ വണ്ടൂർ എന്നിവരാണ് അഭിനേതാക്കൾ. അങ്കമാലി, ആലുവ, മാളികംപീടിക, പറവൂർ എന്നിവിടങ്ങളിൽ ജാഥക്ക് സ്വീകരണം ഒരുക്കി. റോജി എം. ജോൺ എം.എൽ.എ, അൻവർ സാദത്ത് എം.എൽ.എ, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ജെബി ഹിഷാം മേത്തർ, യു.ഡി.എഫ് ജില്ല ചെയർമാൻ എം.ഒ. ജോൺ, ബെന്നി തോമസ് തുടങ്ങിയവർ സംസാരിച്ചു. ഹൈകോടതി ജങ്ഷനിലായിരുന്നു ജില്ലയിൽ ജാഥയുടെ സമാപനം. സംസ്കാരസാഹിതി ജില്ല ചെയർമാൻ ഡോ. എം.സി. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ എൻ.വി. പ്രദീപ്കുമാർ, ജോൺ പി. മാണി, പ്രവീൺ ഇറവങ്കര, ശ്രീമൂലനഗരം മോഹൻ, അനി വർഗീസ്, ഷിബു വൈക്കം, മോഹൻ വെൺപുഴശേരി, കാരയിൽ സുകുമാരൻ, എച്ച്. വിൽഫ്രഡ്, ആർ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story