Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅറുപതാണ്ടി​െൻറ നിറവിൽ...

അറുപതാണ്ടി​െൻറ നിറവിൽ പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല

text_fields
bookmark_border
എടത്തല: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയുടെ വജ്ര ജൂബിലി ആഘോഷത്തിന് നവംബർ 18ന് തുടക്കം. ഒരുവർഷം നീളുന്ന ആഘോഷത്തിൽ 60 പരിപാടികൾ സംഘടിപ്പിക്കും. രണ്ടായിരത്തോളം പേർ വായനശാലയിൽ അംഗങ്ങളാണ്. 10 വർഷം പിന്നിടുന്ന 'പ്രദേശം' വാർത്ത മാസികയും ആനുകാലിക വിഷയങ്ങളുടെ സംവാദ വേദിയാകുന്ന 'സ്പീക്കേഴ്സ് ഫോറവും' പ്രവർത്തിക്കുന്നുണ്ട്. ബാലവേദി, യുവത, വനിതവേദി, വള്ളത്തോൾ കലാകേന്ദ്രം, വികസന സമിതി എന്നിവ വായനശാലയുടെ ഭാഗമായി പ്രവർത്തിക്കുന്നു. ശനിയാഴ്ച വൈകീട്ട് ആറിന് ആഘോഷത്തിൽ കവി ഏഴാച്ചേരി രാമചന്ദ്രൻ, വി.പി. സജീന്ദ്രൻ എം.എൽ.എ, സാജു പോൾ എന്നിവർ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story