Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 5:41 AM GMT Updated On
date_range 15 Nov 2017 5:41 AM GMTകേരള വാഴ്സിറ്റി
text_fieldsbookmark_border
യു.ഐ.ടികളില്‍ എം.കോം: അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ വെള്ളറട, പാറശ്ശാല യു.ഐ.ടികളില്‍ പുതുതായി അനുവദിച്ച എം.കോം കോഴ്സുകള്‍ക്ക് ഇൗമാസം 17ന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശനത്തിന് വെള്ളറട യു.ഐ.ടി പ്രിന്‍സിപ്പലിനാണ് വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഏത് യു.ഐ.ടിയിലെ കോഴ്സിലേക്കാണ് പ്രവേശനം ആഗ്രഹിക്കുന്നതെന്ന് അപേക്ഷയില്‍ കൃത്യമായും രേഖപ്പെടുത്തണം. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ഓണ്‍ലൈന്‍ അപേക്ഷയുെടയും മാര്‍ക്ക് ലിസ്റ്റുകളുെടയും സംവരണം/മറ്റാനുകൂല്യങ്ങള്‍ തെളിയിക്കുന്നതിനുള്ള സര്ട്ടിഫിക്കറ്റുകളുെടയും പകര്‍പ്പ് ഉണ്ടായിരിക്കണം. രണ്ട് യു.ഐ.ടികളിെലയും എം.കോം കോഴ്സുകള്‍ക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ളവര് വെവ്വേറെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ബി.ടെക് പരീക്ഷ ഡിസംബറില്‍ നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി (2008 സ്കീം) സപ്ലിമെൻററി പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ 21 (50 രൂപ പിഴയോടെ നവംബര്‍ 23, 125 രൂപ പിഴയോടെ നവംബര്‍ 25) വരെയും ഫീസടച്ച് അപേക്ഷിക്കാം. ട്രാന്‍സിറ്ററി/മേഴ്സി ചാന്‍സ് ആയി പ്രസ്തുത പരീക്ഷ എഴുതുന്നവര്‍ സർവകലാശാലയില്‍ നേരിട്ട് അപേക്ഷിക്കണം. വിവരങ്ങള്‍ വെബ്സൈറ്റില്‍. പരീക്ഷഫലം ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്സി ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, മെഡിസിനല്‍ കെമിസ്ട്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്സി ജിയോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഏപ്രിലില്‍ നടത്തിയ നാലും ആറും സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ (ബി.പി.എഡ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍ വെബ്സൈറ്റില്‍. എം.സി.എ രജിസ്ട്രേഷന് ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന എം.സി.എ രണ്ടാം സെമസ്റ്റര്‍ (2011 സ്കീം) സപ്ലിമെൻററി, നാലാം സെമസ്റ്റര്‍ എം.സി.എ (2015 സ്കീം) െറഗുലര്‍, ഡിസംബര്‍ 20ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.സി.എ (2011 സ്കീം) സപ്ലിമെൻററി പരീക്ഷകളുടെ രജിസ്ട്രേഷന് ആരംഭിച്ചു. വിവരങ്ങള്‍ വെബ്സൈറ്റില്‍. എം.ബി.എ ടൈംടേബിള്‍ നവംബറില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ (2009 സ്കീം) ഫുള്‍ടൈം, പാര്‍ട്ട് ടൈം, യു.ഐ.എം, െറഗുലര്‍ ഈവനിങ് പരീക്ഷയുടെ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story