Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 5:41 AM GMT Updated On
date_range 2017-11-15T11:11:59+05:30ശബരിമല -തീർഥാടനം: സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി
text_fieldsമൂവാറ്റുപുഴ: ശബരിമല മണ്ഡല -തീർഥാടനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ പൊലീസ് വിപുലമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി. ഗതാഗത സംവിധാനങ്ങൾ സുഗമമാക്കാൻ പുറമെ സുരക്ഷക്ക് രാത്രികാല പട്രോളിങ് ശക്തമാക്കാനും വാഹനപരിശോധന കർശനമാക്കാനും നടപടിയായി. തീർഥാടകർ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ വാഹനം ഓടിക്കുന്നതിനിടെയുള്ള ക്ഷീണം മാറ്റാൻ വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്ര പരിസരത്ത് ചുക്കുകാപ്പി വിതരണവും ഏർപ്പെടുത്തിയിട്ടുണ്ട്. തീർഥാടകരുടെ വാഹനങ്ങൾ അലക്ഷ്യമായി റോഡരികിലും മറ്റും പാർക്ക് ചെയ്യരുതെന്നും ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നും പൊലീസ് അറിയിച്ചു. തീർഥാടകർക്കുള്ള ഇടത്താവളങ്ങളിലും മറ്റും പൊലീസിെൻറ സേവനം ഏതുസമയത്തും ലഭ്യമാക്കാനും നടപടിയായിട്ടുണ്ട്.
Next Story