Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 5:41 AM GMT Updated On
date_range 15 Nov 2017 5:41 AM GMTനഗരസഭ ഓഫിസിലേക്ക് മാര്‍ച്ച്
text_fieldsbookmark_border
മൂവാറ്റുപുഴ: നഗരസഭയിലെ അന്യായമായ കെട്ടിട നികുതി വർധനവിനെതിരെ മര്‍ച്ചൻറ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തില്‍ വ്യാപാരികൾ നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കീച്ചേരിപ്പടിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് നഗരസഭാ ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി മൂവാറ്റുപുഴ മേഖല പ്രസിഡൻറ് പി.എ. കബീര്‍ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ മര്‍ച്ചൻറ്സ് അസോസിയേഷന് പ്രസിഡൻറ് സി.എസ്. അജ്മല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എ. ഗോപകുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.എം. അബ്ദുല്‍ സലാം, സി.എം. ഷുക്കൂര്‍, പ്രമീള ഗിരീഷ് കുമാര്‍, ഷൈല അബ്്ദുല്ല, ജയ്സണ്‍ തോട്ടത്തില്‍, ഷാലിന ബഷീര്‍, മര്‍ച്ചൻറ്സ് യൂത്ത് വിങ് ജില്ല സെക്രട്ടറി ഫഹദ് ബിന്‍ ഇസ്മയില്‍, യൂത്ത് വിങ് പ്രസിഡൻറ് പി.വി.എം. ആരിഫ്, സെക്രട്ടറി ജോബി മുണ്ടയ്ക്കന്, കരീം വെള്ളാപ്പിള്ളി, ഷനീര്‍ അലിയാര്, മുഹമ്മദ് റഫീഖ്, ഒ.വി. ബാബു, സലീം പാലം എന്നിവര്‍ സംസാരിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ മുൻ കാല പ്രാബല്യത്തോടെ അന്യായമായി നികുതി വർധിപ്പിക്കുകയായിരുന്നുവെന്നും ഇത് പിൻവലിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story