Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതർബിയത്ത്...

തർബിയത്ത് വി.എച്ച്.എസ്.എസിൽ സ്നേഹസ്പർശം

text_fields
bookmark_border
മൂവാറ്റുപുഴ: തർബിയത്ത് ട്രസ്റ്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സ്നേഹസ്പർശം 2017 പദ്ധതിയുടെ ഉദ്ഘാടനം മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് അജ്മൽ ചക്കുങ്ങൽ നിർവഹിച്ചു. സ്കൂൾ മാനേജർ ടി.എസ്. അമീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജൂലി ഇട്ടിയക്കാട്ട്, സോണിയ മരിയറ്റ് ജോർജ്, വാർഡ് കൗൺസിലർ പി.വൈ. നൂറുദ്ദീൻ, പി.ടി.എ പ്രസിഡൻറ് സി.എം. ഷുക്കൂർ എന്നിവർ സംസാരിച്ചു. നാഷനൽ സർവിസ് സ്കീമി​െൻറ ആഭിമുഖ്യത്തിൽ സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്കുവേണ്ടി സർക്കാർ ഫീസ്, ചികിത്സ സഹായം, യൂനിഫോം, പഠനോപകരണങ്ങൾ എന്നിവ സൗജന്യമായി നൽകാണ് സ്നേഹസ്പർശം 2017 പദ്ധതി നടപ്പാക്കുന്നത്. പരിപാടിയുടെ ഗുണഫലം കൂടുതൽ കുട്ടികളിലേക്ക് എത്തിക്കുന്നതിന് ധനസമാഹരണം നടത്തുന്നതിനായി സമ്മാന കൂപ്പണും ഏർപ്പെടുത്തിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story