Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണ്ണ് കടത്തിയ വാഹനങ്ങൾ ...

മണ്ണ് കടത്തിയ വാഹനങ്ങൾ പിടികൂടി

text_fields
bookmark_border
മൂവാറ്റുപുഴ: അനധികൃതമായി മണ്ണ് കടത്തിയ മൂന്ന് ടിപ്പര്‍ ലോറിയും ജെ.സി.ബിയും മൂവാറ്റുപുഴ പൊലീസ് പിടികൂടി. ആറ് പേര്‍ക്കെതിരെ കേസെടുത്തു. പണ്ടാരപ്പിള്ളി സലീം, മുളവൂര്‍ മഠത്തികുടി നസീര്‍ (34), ചെറുവട്ടൂര്‍ പാക്കോളില്‍ സിറാജ് (29), പട്ടാളയില്‍ സജീര്‍ (35), നടുകുടി അലിയാര്‍, കണ്ടാലറിയാവുന്ന ജെ.സി.ബി ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മുടവൂര്‍ കൂരിക്കാവ് കനാല്‍ബണ്ട് റോഡിന് സമീപം പുത്തന്‍പുര അലിയാരുടെ പുരയിടത്തില്‍നിന്ന് പുലര്‍ച്ചെ 3.30ഓടെയാണ് മണ്ണ് കടത്തികൊണ്ടിരുന്നത്. എ.എസ്‌.ഐ റെജി ജേക്കബി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പട്രോളിങിനിടെയാണ് വാഹനങ്ങൾ പിടികൂടിയത്. റിപ്പോര്‍ട്ട് ജിയോളജി വകുപ്പിന് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story