Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതീരുമാനം ഉടനെന്ന്​...

തീരുമാനം ഉടനെന്ന്​ പ്രഫുൽ പ​േട്ടൽ

text_fields
bookmark_border
കൊച്ചി: തോമസ് ചാണ്ടി വിഷയത്തിൽ പാർട്ടി കേന്ദ്ര നേതൃത്വം ഉടൻ ഉചിതമായ തീരുമാനമെടുക്കുമെന്ന് കേരളത്തി​െൻറ ചുമതലയുള്ള എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പേട്ടൽ. തോമസ് ചാണ്ടി ഉൾപ്പെട്ട കായൽ കൈയേറ്റ വിഷയത്തിൽ ഹൈകോടതിയുടെ പരാമർശങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് വിശദമായി പഠിച്ചശേഷം ദിവസങ്ങൾക്കകം തീരുമാനമെടുക്കും. പൊതുജീവിതത്തിൽ സംശുദ്ധത നിലനിർത്തണമെന്ന നിലപാടിൽനിന്ന് പാർട്ടി പിന്നോട്ട് പോകില്ല. എൻ.സി.പി സംസ്ഥാന നിർവാഹക സമിതി യോഗവും മുഖ്യമന്ത്രി പിണറായി വിജയനുമായും എൽ.ഡി.എഫ് നേതൃത്വവുമായുമുള്ള കൂടിക്കാഴ്ചകളും വരും ദിവസങ്ങളിൽ നടക്കുമെന്നും പ്രഫുൽ പേട്ടൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story