Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 5:36 AM GMT Updated On
date_range 15 Nov 2017 5:36 AM GMTപൗരസ്വീകരണം നല്കി
text_fieldsbookmark_border
അങ്കമാലി: രാഷ്ട്രപതിയുടെ വിശിഷ്ട സേവ മെഡല്‍ നേടിയ മൂക്കന്നൂര്‍ ഗ്രാമവാസിയും തിരുവനന്തപുരം വിജിലന്‍സ് ഡി.വൈ.എസ്.പി.യുമായ ഇ.എന്‍. സുരേഷ്, മികച്ച വിദ്യാഭ്യാസ സംരംഭകനുള്ള ദേശീയ അവാര്‍ഡും പ്രൗഡ് ഓഫ് കേരള അവാര്‍ഡും നേടിയ ഫിസാറ്റ് ചെയര്മാന് പോള്‍ മുണ്ടാടന്‍ എന്നിവര്‍ക്ക് മൂക്കന്നൂരില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. റോജി എം. ജോണ്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മോളിവിന്സെൻറ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എം. വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഏല്യാസ് കെ. തരിയന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. ബിബീഷ്, ലീലാമ്മ പോള്‍, ജിഷ ജോജി, സഹകരണബാങ്ക് പ്രസിഡൻറ് കെ.പി. ബേബി, ഫിസാറ്റ് വൈസ് പ്രിന്‍സിപ്പൽ ഡോ.സി.ഷീല, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേയ്സി റാഫേല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. സി. പൗലോസ്, ഡെയ്സി ഉറുമീസ്, ജയ രാധാകൃഷ്ണന്, ബീന ജോണ്സണ്, സൂസന് ഏല്യാസ്, സി.ഡി.എസ്. പ്രസിഡൻറ് ലാലി ആൻറു, സംഘടന നേതാക്കളായ ജോസ് മാടശ്ശേരി, പി. കെ. സുബ്രഹ്മണ്യന്, കെ.ജെ. രഞ്ജന്‍ എന്നിവര്‍ സംസാരിച്ചു. റോജി എം. ജോണ്‍ എം.എല്‍.എ ഉപഹാരം സമ്മാനിച്ചു. ഇ.എന്‍. സുരേഷ്, പോള്‍ മുണ്ടാടന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story