Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'നല്ല ഭാവിക്കായി നല്ല...

'നല്ല ഭാവിക്കായി നല്ല ശീലങ്ങള്‍' ജില്ലതല കാമ്പയിൻ തുടങ്ങി

text_fields
bookmark_border
കൊച്ചി: കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാൻ നടത്തുന്ന നല്ല ഭാവിക്കായി നല്ല ശീലങ്ങള്‍ കാമ്പയിന് തുടക്കമായി. കൊച്ചി നഗരസഭ, ദേശീയ ആരോഗ്യദൗത്യം, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ മെഡിക്കല്‍ സയന്‍സസ് കമ്യൂണിറ്റി വിഭാഗം, സ​െൻറ് അഗസ്റ്റിന്‍സ് സ്‌കൂള്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി, നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഗ്രേസി ജോസഫ്, കൗണ്‍സിലര്‍ എം.ജി. അരിസ്റ്റോട്ടില്‍, അസോ. പ്രഫ. ഡോ. പി.എസ്. രാകേഷ്, കെ.കെ. അന്‍സമ്മ, എം.കെ. ഇസ്മായില്‍, ബിജു ജോയി, രതീഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ec വൈദ്യുതി മുടങ്ങും സെൻട്രൽ സെക്ഷൻ പരിധിയിൽ വീക്ഷണം റോഡ് പുല്ലേപ്പടി, ബീരാൻ കുഞ്ഞ് റോഡ്, സി.പി. ഉമ്മർ റോഡ്, കൃഷ്ണസ്വാമി റോഡ്, എ.എൽ. ജേക്കബ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും. വൈറ്റില സെക്ഷൻ പരിധിയിൽ നാരായണനാശാൻ റോഡ്, ഗോൾഡ്സൂക്ക് പരിസരം, സ​െൻറ് റീത്താസ് റോഡ്, ലേബർ കോളനി റോഡ്, അയിഷ റോഡ്, ബാവരപറമ്പ് റോഡ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. തൃപ്പൂണിത്തുറ സെക്ഷൻ പരിധിയിൽ താമരംകുളങ്ങര, അമ്പിളിനഗർ, സ്റ്റാച്യു, ശ്രീനിവാസകോവിൽ, മോനിപ്പിള്ളി, പിണ്ണാക്ക്മുക്ക് എന്നിവിടങ്ങളിൽ രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നുവരെ വൈദ്യുതി മുടങ്ങും. ഗിരിനഗർ സെക്ഷൻ പരിധിയിൽ എളംകുളം ജങ്ഷൻ പരിസരം, ചെറുപുഷ്പം ലൈൻ, മാർത്തോമ ചർച്ച് റോഡ് എന്നിവിടങ്ങളിൽ മെേട്രാ ജോലിയോടനുബന്ധിച്ച് രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ വൈദ്യുതി മുടങ്ങും. തോപ്പുംപടി സെക്ഷൻ പരിധിയിൽ ബീച്ച് റോഡ്, മൂലങ്കുഴി ജങ്ഷൻ, ബാങ്ക് ക്വാർട്ടേഴ്സ്, അരൂജ ജങ്ഷൻ, പോളക്കണ്ടം മാർക്കറ്റ്, രാമേശ്വരം ടെമ്പിൾ, മാത്തുട്ടി പറമ്പ്, ജൂബിലി ജങ്ഷൻ, കഷ്ടുകുളം, നസ്രത്ത്, വിൻസ​െൻറ് ഡി പോൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ec ശാസ്ത്രബോധത്തില്‍നിന്ന് കേരള സമൂഹം അകലുന്നു -ഡോ. ജെ. ലത കൊച്ചി: ശാസ്ത്രബോധത്തില്‍നിന്ന് കേരളസമൂഹം അകന്നുപോവുകയാണെന്ന് കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത അഭിപ്രായപ്പെട്ടു. ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടിയിണക്കി ശാസ്ത്രബോധത്തെ തിരികെ പിടിക്കണം. സാങ്കേതികവിദ്യയുടെ മതിഭ്രമത്തിലമരുന്ന കുട്ടികള്‍ ശാസ്ത്രബോധത്തില്‍നിന്ന് അകലുകയാണ്. ശാസ്ത്രം സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും അവർ പറഞ്ഞു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ശാസ്ത്ര സാഹിത്യ പരിഷത്തും വിവിധ സംഘടനകളുമായി സഹകരിച്ച് നടത്തിയ സയന്‍സ് റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഒരാഴ്ച നീണ്ട ശാസ്ത്ര വാരാഘോഷത്തി​െൻറ സമാപനമായാണ് റാലി സംഘടിപ്പിച്ചത്. ഹൈകോടതി ജങ്ഷനില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. യു.കെ. ഗോപാലന്‍ ഫ്ലാഗ് ഓഫ് ചെയ്ത റാലി രാജേന്ദ്ര മൈതാനത്ത് സമാപിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രഫ. പി.കെ. രവീന്ദ്രന്‍, പ്രഫ എസ്. സീതാരാമന്‍, ഡോ. വൈശാഖന്‍ തമ്പി, പ്രഫ ടി.എം. ശങ്കരന്‍, ഡോ. ബേബി ചക്രപാണി, ശാന്തിദേവി, കെ.കെ. ഭാസ്‌കരന്‍, ടി.പി. സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story