Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശിശുദിന റാലി

ശിശുദിന റാലി

text_fields
bookmark_border
മരട്: നഗരസഭയിലെ 17, 20, 21, 22 ഡിവിഷനുകളിലെ അംഗൻവാടി കുട്ടികളുടെ സംഘടിപ്പിച്ചു. തൂവെള്ള വസ്ത്രങ്ങളും തലയിൽ ഗാന്ധി തൊപ്പിയും അണിഞ്ഞ് ചാച്ചാജിയെ സ്മരിച്ചു കൊണ്ട് ദേശീയ പതാകയുമായി നടത്തിയ കൗതുകമുണർത്തി. മരട് മാങ്കായിൽ സ്കൂൾ ഗ്രൗണ്ടിൽ നിന്നുമാരംഭിച്ച റാലി കൗൺസിലർ ജിൻസൻ പീറ്റർ ഫ്ലാഗ് ഓഫ് ചെയ്തു. അംബേദ്കർ കമ്മ്യൂണിറ്റി ഹാളിൽ സമാപിച്ച റാലി നഗരസഭ അധ്യക്ഷ സുനില സിബി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ സ്വമിന സുജിത് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സമിതി അധ്യക്ഷൻ പി.ജെ. ജോൺസൺ സമ്മാനവിതരണം നടത്തി. കൗൺസിലർമാരായ രതി ദിവാകരൻ, ബേബി പോൾ, സി.ഡി.എസ് സൂപ്പർവൈസർ ഷാൻറി എന്നിവർ സന്നിഹിതരായിരുന്നു. ബസ് കേടായി ഗതാഗതം മുടങ്ങി മരട്: ക്ലച്ച് തകരാറിലായതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് റോഡിൽ കിടന്നത് ഗതാഗത കുരുക്കിനിടയാക്കി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ചളിക്കവട്ടം ബസ് സ്റ്റോപ്പിന് സമീപത്ത് എത്തിയപ്പോഴായിരുന്നു ബസുനിന്ന് പോയത്. ഇതോടെ പിന്നിൽ വാഹനങ്ങളുടെ നീണ്ട നിരയായി. ആലുവയിൽ നിന്ന് തുറവൂരിലേക്ക് പോവുകയായിരുന്ന ബസാണ് ക്ലച്ച് തകരാറിലായതിനാൽ ഒരടി പോലും മുന്നോട്ട് നീങ്ങാനാകാതെ നടുറോഡിൽ പെട്ടത്. തുടർന്ന് യാത്രക്കാർ ഇറങ്ങി മറ്റ് ബസുകളിൽ യാത്ര തുടരുകയായിരുന്നു. വൈകുന്നേരം തിരക്കുള്ള സമയമായിരുന്നതിനാൽ ഗതാഗതക്കുരുക്ക് കിലോമീറ്ററുകൾ നീണ്ടു.
Show Full Article
TAGS:LOCAL NEWS 
Next Story