Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല സ്​കൂൾ...

ജില്ല സ്​കൂൾ ശാസ്​ത്രമേള

text_fields
bookmark_border
കായംകുളം: പ്രമേഹം നോക്കാം, പ്രഷർ ഉേണ്ടായെന്ന് അറിയാം, ജീവിതശൈലി രോഗങ്ങളെ ചെറുക്കാനുള്ള വിദ്യകൾ നേടാം, വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി ഉപകരണങ്ങളും വാങ്ങി മടങ്ങാം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തി​െൻറ പ്രസക്തി വ്യക്തമാക്കുന്ന വൊക്കേഷനൽ എക്സ്പോയിലാണ് അറിയാനും വാങ്ങാനുമുള്ള അവസരം ഒരുക്കിയത്. ശാസ്ത്രമേളയുടെ ഭാഗമായി വിഠോബ സ്കൂളിലാണ് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള വൊക്കേഷനൽ ഹയർ സെക്കൻഡറി കുട്ടികളുടെ വിഷയാധിഷ്ഠിത പ്രദർശനമേള സംഘടിപ്പിക്കുന്നത്. സ്കൂളുകളോടനുബന്ധിച്ച പ്രൊഡക്ഷൻ കം ട്രെയിനിങ് സ​െൻററുകളിൽ നിർമിക്കുന്ന ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തി​െൻറ പ്രചാരണം കൂടിയായിമാറി. ബേസിക് നഴ്സിങ് ആൻഡ് പാലിയേറ്റിവ് കെയർ വിദ്യാർഥികളാണ് വൈദ്യപരിശോധന നടത്തുന്നത്. അഗ്രികൾചർ, അഗ്രികൾചർ മെഡിക്കൽ ലബോറട്ടറി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഒാേട്ടാമൊബൈൽസ്, ലൈവ് സ്റ്റോക്, ഡ​െൻറൽ തുടങ്ങിയ വിഭാഗങ്ങളിൽനിന്നുള്ള പ്രദർശനം ഒരുക്കിയിട്ടുണ്ട്. അലങ്കാര മത്സ്യങ്ങൾ, ക്രിസ്മസ് സ്റ്റാറുകൾ, ബൾബുകൾ, ഭക്ഷ്യവിഭവങ്ങൾ എന്നിവ ലഭിക്കും. രണ്ട് ജില്ലയിലെ 45 സ്കൂളുകളിൽനിന്നുള്ള 48 സ്റ്റാളാണ് പ്രവർത്തിക്കുന്നത്. കൂടാതെ, ലഹരിവിരുദ്ധ ബോധവത്കരണവുമായി എക്സൈസി​െൻറ സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്. അസി. ഡയറക്ടർ കുര്യൻ ജോണും പ്രോഗ്രാം കൺവീനർ റോയ് ടി. മാത്യുവും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. പ്രദർശന വിഭാഗത്തിൽ മികവുമായി സർക്കാർ സ്കൂളുകൾ കായംകുളം: റവന്യൂ യിൽ പ്രദർശനവിഭാഗത്തിൽ മികവുമായി സർക്കാർ സ്കൂളുകൾ. രാമങ്കരി ഗവ. എൽ.പി സ്കൂളും കായംകുളം ഗവ. യു.പി, കാർത്തികപ്പള്ളി ഗവ. യു.പി സ്കൂളുമാണ് കരവിരുതുകളുടെ കാഴ്ചകളൊരുക്കിയത്. ജില്ലതലത്തിൽ തത്സമയ മത്സരങ്ങളിൽ നിർമിച്ചതും ഉപജില്ലയിൽ അവതരിപ്പിച്ചതുമായ ഇനങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയത്. ഉപജില്ലയിൽ 10 ഇനങ്ങളിൽ മത്സരിച്ച് ഒമ്പതിലും യോഗ്യത നേടിയാണ് രാമങ്കരി ഗവ. എൽ.പി സ്കൂൾ ജില്ലതല മത്സരത്തിന് എത്തിയത്. തഴ, മുള, തടിപ്പണി, പേപ്പർ ക്രാഫ്റ്റ് എന്നിവയിലെ കുരുന്നുകളുടെ വൈദഗ്ധ്യങ്ങളുടെ നേർക്കാഴ്ചയായി പ്രദർശനം മാറി. പാവക്കളിക്കാരുടെ പാവ, വോളിബാൾ നെറ്റ്, തഴ ഉപയോഗിച്ചുള്ള വട്ടി, പേപ്പർക്രാഫ്റ്റ്, ബാംബൂ കർട്ടൺ, ചിരട്ട ഉപയോഗിച്ചുള്ള കരകൗശലവസ്തുക്കൾ എന്നിവയാണ് ഇവിടുത്തെ കുട്ടികൾ തത്സമയം നിർമിച്ചത്. കായംകുളം ഗവ. യു.പി സ്കൂളിലെ കുട്ടികൾ 20 ഇനങ്ങളാണ് പ്രദർശനത്തിന് െവച്ചത്. വട്ടി, െകാട്ട, പുട്ടുകുറ്റി, അച്ചപ്പ അച്ച്, മാല, വള, ഇലക്ട്രിക് വയറിങ്, വെജിറ്റബിൾ പ്രിൻറിങ്, മരപ്പണി, മരത്തിലെ കൊത്തുപണി, ലോഹത്തകിടിലെ നിർമാണം എന്നിവ കാണികൾക്ക് വിസ്മയക്കാഴ്ചയായി. കാർത്തികപ്പള്ളി ഗവ. യു.പി സ്കൂളിലെ കുട്ടികളുടെ വൈദഗ്ധ്യവും ഇതേ മേഖലയിൽതന്നെയായിരുന്നു. ഇവരുടെ പ്രദർശനവും ശ്രദ്ധേയമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story