Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജിഷയുടെ പിതാവ്...

ജിഷയുടെ പിതാവ് പാപ്പുവിെൻറ അക്കൗണ്ടിൽ 4.32 ലക്ഷം

text_fields
bookmark_border
പെരുമ്പാവൂർ: പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവി​െൻറ ബാങ്ക് അക്കൗണ്ടിൽ 4.32 ലക്ഷം. കഴിഞ്ഞദിവസം മരിച്ച പാപ്പുവി​െൻറ ഇൻക്വസ്റ്റിനിടെ ലഭിച്ച ബാങ്ക് പാസ് ബുക്ക് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. ജിഷയുടെ മരണത്തെ തുടർന്ന് ലഭിച്ച ആനുകൂല്യങ്ങൾ മാതാവ് രാജേശ്വരി ഒറ്റക്ക് അനുഭവിക്കുകയായിരുന്നെന്നും ഭക്ഷണവും ചികിത്സയും ലഭിക്കാതെയാണ് പാപ്പു മരിച്ചതെന്നുമായിരുന്നു നാട്ടുകാരുടെ ധാരണ. കഴിഞ്ഞ മാർച്ചിൽ അംബേദ്കർ ഫൗണ്ടേഷനിൽനിന്ന് പാപ്പുവിന് ധനസഹായമായി അഞ്ച് ലക്ഷം രൂപ ലഭിച്ചിരുന്നു. എസ്.ബി.ഐ ഓടക്കാലി ശാഖയിലെ പാപ്പുവി​െൻറ അക്കൗണ്ടിലേക്കാണ് പണം വന്നത്. ഇതിൽനിന്ന് പാപ്പു തവണകളായി പണം പിൻവലിച്ചിരുന്നെങ്കിലും 4.32 ലക്ഷം ബാക്കിയുണ്ടായിരുന്നു. ചെറുകുന്നത്തെ വീടിനുസമീപത്തെ വഴിയരികിൽ വ്യാഴാഴ്ചയാണ് പാപ്പു മരിച്ച് കിടന്നത്. ഇൻക്വസ്റ്റിനിടെ ഷർട്ടി​െൻറ പോക്കറ്റിൽനിന്ന് മൂവായിരത്തോളം രൂപയും ബാഗിൽനിന്ന് പാസ്ബുക്കും കണ്ടെത്തുകയായിരുന്നു. ഇതേക്കുറിച്ച് സഹോദരങ്ങളോട് പൊലീസ് അന്വേഷിച്ചെങ്കിലും കൂടുതൽ വിവരം ലഭിച്ചില്ല. ബാങ്കിൽ നടത്തിയ അന്വേഷണത്തിലാണ് അംബേദ്കർ ഫൗണ്ടേഷനിൽനിന്ന് ലഭിച്ച ധനസഹായത്തെക്കുറിച്ച് അറിയുന്നത്. പാപ്പുവി​െൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെ മലമുറി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. അന്ത്യകർമങ്ങൾക്ക് മകൾ ദീപയുണ്ടായിരുന്നെങ്കിലും ഭാര്യ രാജേശ്വരി എത്തിയില്ല.
Show Full Article
TAGS:LOCAL NEWS 
Next Story