Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 5:35 AM GMT Updated On
date_range 11 Nov 2017 5:35 AM GMTഷോക്കേറ്റ ആളെ രക്ഷിക്കാൻ ശ്രമിച്ച യുവതിക്കും ഷോക്കേറ്റു; സഹോദരൻ രക്ഷകനായി
text_fieldsbookmark_border
പറവൂർ: ഷോക്കേറ്റ് പിടഞ്ഞയാളെ രക്ഷിക്കാൻ ശ്രമിച്ച യുവതിക്ക് ഷോക്കേറ്റു. സഹോദരെൻറ സമയോചിത ഇടപെടൽ ഇരുവെരയും രക്ഷിച്ചു. സഹോദരനും നിസ്സാര പരിക്കേറ്റു. മന്നം ക്ഷേത്രത്തിന് സമീപം തോട്ടത്തിൽപറമ്പ് സുനിൽ കുമാറിെൻറ വീട്ടിലാണ് സംഭവം. സുനിലിെൻറ മകൾ സംഗീതയുടെ കല്യാണം പ്രമാണിച്ച് വീട് പെയിൻറ് ചെയ്യാൻ എത്തിയതായിരുന്നു കരുമാല്ലൂർ സ്വദേശി ഉണ്ണികൃഷ്ണൻ. ഇരുമ്പുകോണിയിൽ കയറി മുറി പെയിൻറ് ചെയ്യുന്നതിനിടെ ഫാനിൽ പിടിച്ചപ്പോൾ ഷോക്കേറ്റു. കോണിയിൽ നിന്ന് വിറക്കുന്ന ഉണ്ണികൃഷ്ണനെ കണ്ട സംഗീത താഴെ ഇറക്കാൻ കോണിയിൽ പിടിച്ചപ്പോൾ സംഗീതക്കും ഷോക്കേറ്റു. ഇത് കണ്ട സംഗീതയുടെ സഹോദരൻ മെയിൻ സ്വിച്ച് ഓഫ് ചെയ്താണ് ഇരുവരെയും രക്ഷിച്ചത്. ഞായറാഴ്ചയാണ് സംഗീതയുടെ വിവാഹനിശ്ചയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story