Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാലാവകാശ വാരാചരണം:...

ബാലാവകാശ വാരാചരണം: ജില്ലയില്‍ വിപുല പരിപാടികള്‍

text_fields
bookmark_border
കൊച്ചി: ജില്ല ഭരണകൂടവും ജില്ല ശിശുസംരക്ഷണ യൂനിറ്റും സംയുക്തമായി ഇൗ മാസം 14 മുതല്‍ 20 വരെ വിവിധ പരിപാടികളോടെ ബാലാവകാശ വാരാചരണം സംഘടിപ്പിക്കും. കുട്ടികള്‍ക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിന് ബോധവത്കരണം ലക്ഷ്യംെവച്ച് വാഹനപര്യടനവും സംഘടിപ്പിക്കും. കുട്ടികളുടെ അവകാശസംരക്ഷണത്തിനുള്ള നിയമങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചുമുള്ള പ്രദര്‍ശനവും തത്സമയ പ്രശ്‌നോത്തരി മത്സരവും വാഹനപര്യടനത്തി​െൻറ ഭാഗമാണ്. 14ന് രാവിലെ 10.30ന് വാരാചരണത്തി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിലും വാഹനപര്യടന ഉദ്ഘാടനം കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ലയും തൃക്കാക്കര ഓപൺ എയര്‍ സ്‌റ്റേജില്‍ നിര്‍വഹിക്കും. 14-ന് മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ വാഹനം പര്യടനം നടത്തും. 15ന് കാലടി, അങ്കമാലി, ആലുവ, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളിലും 16ന് തൃപ്പൂണിത്തുറ, വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളിലും പര്യടനം നടത്തും. 17ന് കളമശ്ശേരി ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ 'എ​െൻറ സുരക്ഷ എ​െൻറ അവകാശം' വിഷയത്തില്‍ സെമിനാര്‍ നടത്തും. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: തീയതി നീട്ടി കൊച്ചി: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിൽ (ആർ.എസ്.ബി.വൈ)- നിലവില്‍ അംഗമല്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതിയില്‍ ചേരാനുള്ള തീയതി ഇൗ മാസം 15 വരെ നീട്ടി. മത്സ്യത്തൊഴിലാളികള്‍ എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (മേഖല) ഓഫിസിലോ അടുത്തുള്ള അക്ഷയ സ​െൻററുകളിലോ മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക്, റേഷൻ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം എത്തിച്ചേരണം. ഫോണ്‍: 0484 2394476.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story