Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 5:35 AM GMT Updated On
date_range 11 Nov 2017 5:35 AM GMTസഹോദയ സി.ബി.എസ്.ഇ. കായികമേള: നിര്‍മല പബ്ലിക് സ്കൂള്‍ മുന്നേറ്റം തുടരുന്നു
text_fieldsbookmark_border
മൂവാറ്റുപുഴ: വാഴക്കുളത്ത് നടക്കുന്ന സഹോദയ സി.ബി.എസ്.ഇ കായികമേളയില്‍ രണ്ടാം ദിവസവും മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ ആധിപത്യം തുടരുന്നു. നിര്‍മല സ്കൂള്‍ 173 പോയൻറുകൾ നേടിയപ്പോള്‍ 117 പോയൻറുകളോടെ വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂളാണ് രണ്ടാം സ്ഥാനത്ത്. വ്യാഴാഴ്ച ആരംഭിച്ച മത്സരങ്ങള്‍ ശനിയാഴ്ച സമാപിക്കും. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡൻറ് ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍ മുഖ്യാതിഥിയായിരിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനവും അവര്‍ നിര്‍വഹിക്കും. ഫാ. പോള്‍ പാറക്കാട്ടേല്‍ അധ്യക്ഷത വഹിക്കും. മത്സരഫലം മത്സരയിനം, വിഭാഗം, പേര്, സ്കൂള്‍ എന്നീ ക്രമത്തില്‍ (ലോങ്ജമ്പ് )സബ്ജൂനിയര് ഗേള്‍സ്: കെ.എൻ. ഫാഹിമ, വിശ്വജ്യോതി അങ്കമാലി. സബ് ജൂനിയര്‍ ബോയ്സ്: ക്രിസ്റ്റസ് ജോബി, നിര്‍മല മൂവാറ്റുപുഴ. കിഡീസ് ഗേള്‍സ്: ഇ.എസ്. കൃഷ്ണ, മേരിഗിരി കൂത്താട്ടുകുളം. കിഡീസ് ബോയ്സ്: ദക്ഷ്ധര്മക്, വിശ്വജ്യോതി അങ്കമാലി. സൂപ്പര്‍ സീനിയര്‍ ഗേള്‍സ്: മിൻറീന ബെന്നി, കാര്‍മല്‍ വാഴക്കുളം. സൂപ്പര്‍ സീനിയര്‍ ബോയ്സ്: എം.വി. ആദിനാഥ്, കാര്‍മല്‍ വാഴക്കുളം. (ഹൈജംപ്) സീനിയര്‍ ബോയ്സ്: അഗസ്റ്റിന് ബെന്നി, കാര്‍മല്‍ വാഴക്കുളം. സീനിയര്‍ ഗേള്‍സ്: തെരേസ് മരിയ ഷാജി, നിര്‍മല മൂവാറ്റുപുഴ. ജൂനിയര്‍ ഗേള്‍സ്: അലീന എബ്രഹാം, നിര്‍മല മൂവാറ്റുപുഴ. ജൂനിയര്‍ ബോയ്സ്: അലന് രാജു, ഐഡിയല്‍ പബ്ലിക് സ്കൂള്‍, തായ്ക്കാട്ടുകര. (ഷോട്ട്പുട്ട്) കിഡീസ് ഗേള്‍സ്: ആന്മരിയ ജോബി, സാന്തോം പബ്ലിക് സ്കൂള്‍ തൂങ്ങാലി. കിഡീസ് ബോയ്സ്: ബേസില്‍ കെ. ബാബു, ബ്രൈറ്റ് പബ്ലിക് സ്കൂള്‍ വാളകം. സീനിയര്‍ ബോയ്സ്: അശ്വിന് ഷാജി, വിമല പബ്ലിക് സ്കൂള്‍ വെട്ടിമറ്റം. സീനിയര്‍ ഗേള്‍സ്: എ. നാദിയ, വിശ്വജ്യോതി അങ്കമാലി. (100 മീ.ഓട്ടം) സബ്ജൂനിയര് ഗേള്‍സ്: അവന്തിക ജയശങ്കര്‍, നിര്‍മല മൂവാറ്റുപുഴ. ജൂനിയര്‍ ഗേള്‍സ്: മൃദുല മനോജ്, കാര്‍മല്‍ വാഴക്കുളം. കിഡീസ് ബോയ്സ്: അശ്വിന് കുമാര്‍ അംബുജന്, കാര്‍മല്‍ വാഴക്കുളം. ജൂനിയര്‍ ബോയ്സ്: ഫയാസ് പി. അജിംസ്, നിര്‍മല മൂവാറ്റപുഴ. സബ്ജൂനിയര് ബോയ്സ്: ക്രിസ്്റ്റസ് ജോബി, നിര്‍മല മൂവാറ്റുപുഴ. കിഡ്ഡീസ് ഗേള്‍സ്: ആർ. ദേവനന്ദന, വിശ്വജ്യോതി അങ്കമാലി. സീനിയര്‍ ബോയ്സ്: ഇ.എ. മുഹമ്മദ് സിനാന്, ജ്യോതിനിവാസ് പബ്ലിക് സ്കൂള്‍ ആലുവ. (400 മീ.ഓട്ടം) ജൂനിയര്‍ ഗേള്‍സ്: മൃദുല മനോജ്, കാര്‍മല്‍ വാഴക്കുളം. സീനിയര്‍ ഗേള്‍സ്, കെസിയ ജേക്കബ്, മേരിഗിരി കൂത്താട്ടുകുളം. സൂപ്പര്‍ സീനിയര്‍ ഗേള്‍സ്: ഗ്ലാഡി പ്രിന്‍സ്, നിര്‍മല മൂവാറ്റുപുഴ. സൂപ്പര്‍ സീനിയര്‍ ബോയ്സ്: റിച്ചാര്‍ഡ് ഫ്രാന്‍സിസ്, മേരിഗിരി കൂത്താട്ടുകുളം. റിലേ കിഡീസ് ബോയ്സ് വിഭാഗത്തില്‍ വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂളും കിഡീസ് ഗേള്‍സ്, സബ്ജൂനിയര് ഗേള്‍സ്, ബോയ്സ്, ജൂനിയര്‍ ബോയ്സ്, ഗേള്‍സ്, സൂപ്പര്‍ സീനിയര്‍ ബോയ്സ്, സീനിയര്‍ ഗേള്‍സ് എന്നീ വിഭാഗങ്ങളില്‍ മൂവാറ്റുപുഴ നിര്‍മലയും ഒന്നാമതെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story