Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരിദിനാചരണത്തിലും...

കരിദിനാചരണത്തിലും ഗ്രൂപ്​ പോര്; എ ഗ്രൂപ് ബഹിഷ്കരിച്ചെന്ന് ആരോപണം

text_fields
bookmark_border
ആലുവ: കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ‍​െൻറ നിർദേശം എ ഗ്രൂപ് ലംഘിച്ചെന്ന് ആരോപണം. ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കരിദിനാചരണ ചടങ്ങിൽ എ ഗ്രൂപ്പുകാർ പങ്കെടുത്തില്ലെന്നാണ് ഐ ഗ്രൂപ്പി‍​െൻറ ആരോപണം. കരിദിനാചരണ ഭാഗമായി മെഴുകുതിരി കത്തിച്ചായിരുന്നു പ്രതിഷേധം. പ്രസിഡൻറ് തോപ്പിൽ അബു അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, കെ.എസ്.യു സംസ്‌ഥാന സെക്രട്ടറി ടി. അജ്മൽ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പി.ആർ. നിർമൽകുമാർ, നസീർ ചൂർണിക്കര, സി.പി. നാസർ, പി.എ. മുജീബ്, കെ.എ. രമേശ്, കെ.പി. സിയാദ്, പോളി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി. ബുധനാഴ്ച രാവിലെയാണ് ഗ്രൂപ്പുതർക്കം അവസാനിപ്പിക്കണമെന്നും 'പടയൊരുക്കം' സമാപിച്ച ശേഷം പരാതികൾ പരിശോധിക്കാമെന്നും ഹസൻ ഇരുപക്ഷത്തിനും ഉറപ്പ് നൽകിയത്. എന്നാൽ, അന്ന് വൈകീട്ട് നടന്ന പരിപാടിയിൽ പങ്കെടുക്കാതെ എ വിഭാഗം പരസ്യമായി ഗ്രൂപ്പുപോര് നടത്തുകയായിരുന്നേത്ര. ഇതിനെതിരെ കെ.പി.സി.സിക്ക് പരാതി നൽകുമെന്ന് ഐ വിഭാഗം അറിയിച്ചു. എന്നാൽ, കെ.പി.സി.സി ആഹ്വാനം ചെയ്ത കരിദിനാചരണം ആലുവയിൽ ഐ ഗ്രൂപ് പരിപാടിയാക്കുകയായിരുന്നുവെന്ന് എ വിഭാഗം ആരോപിച്ചു. മണ്ഡലം പ്രസിഡൻറുമാരെയോ മറ്റ് ഭാരവാഹികളെയോ അറിയിച്ചില്ല. ഐ ഗ്രൂപ്പുകാരെ മാത്രം വിളിച്ചറിയിക്കുകയായിരുന്നു. ഇതിനെതിരെ കെ.പി.സി.സിക്ക് പരാതി നൽകുമെന്ന് എ വിഭാഗവും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story