Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right30 ഗ്രാം ചരസുമായി...

30 ഗ്രാം ചരസുമായി രണ്ട്​ വിദ്യാര്‍ഥികൾ പിടിയിൽ

text_fields
bookmark_border
കുട്ടനാട്: 30 ഗ്രാം ചരസുമായി രണ്ട് വിദ്യാര്‍ഥികളെ എക്‌സൈസ് സംഘം പിടികൂടി. അയാട്ട വിദ്യാര്‍ഥിയായ തൃശൂര്‍ തലപ്പള്ളി കണ്ണാത്ത് വീട്ടില്‍ സുഭാഷ് (23), ബി.ടെക് വിദ്യാര്‍ഥി കൊട്ടാരക്കര കരീപ്ര ഹരിഹരം വീട്ടില്‍ അഖില്‍കുമാര്‍ (ഹരി- -22) എന്നിവരെയാണ് കുട്ടനാട് മാമ്പുഴക്കരിയില്‍നിന്നും റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. ഷെമീര്‍ഖാ​െൻറ നേതൃത്വത്തിൽ പിടികൂടിയത്. ഇതരസംസ്ഥാന കോളജുകളില്‍ പഠിക്കുന്ന ഇവർ വാഹന പരിശോധനക്കിടെയാണ് കുടുങ്ങിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രിവൻറിവ് ഓഫിസര്‍ എം.ആര്‍. സുരേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എന്‍.പി. അരുണ്‍, ജോര്‍ജ് പൈവ, ജെ. ചാക്കോച്ചന്‍, ടി. പ്രസന്നന്‍, നൗഫല്‍, ഭാഗ്യനാഥ് എന്നിവരും പരിശോധനയിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story