Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2017 5:35 AM GMT Updated On
date_range 10 Nov 2017 5:35 AM GMTകാരുണ്യത്തിെൻറ പാതയിൽ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ
text_fieldsbookmark_border
കൊച്ചി: കാഞ്ഞിരമറ്റം സെൻറ് ഇഗ്നേഷ്യസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റിെൻറ ആഭിമുഖ്യത്തിൽ രോഗബാധിതരെ സഹായിക്കുന്ന പരിപാടിക്ക് തുടക്കം. വൊക്കേഷനൽ ഹയർ സെക്കൻഡറിയിലെ എസ്.പി.സി യൂനിറ്റിെൻറയും മുളന്തുരുത്തി ജനമൈത്രി പൊലീസ് സ്റ്റേഷെൻറയും ആഭിമുഖ്യത്തിലാണ് പദ്ധതി. രോഗബാധിതരെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ ചെയ്യുകയാണ് ലക്ഷ്യം. വിദ്യാർഥികൾ സമാഹരിച്ച വാക്കർ കൈമാറി. വീടുകളിലിരിക്കുന്ന ഉപയോഗമില്ലാത്ത വാക്കർ, വീൽചെയർ, വാട്ടർബെഡ് എന്നിവ കണ്ടെത്തി ആവശ്യക്കാർക്ക് നൽകുന്നതാണ് പദ്ധതി. മുളന്തുരുത്തി എസ്.െഎ എം.വി. അരുൺദേവ് ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.എ. സജി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.ഒ. ജോൺ, സീനിയർ പൊലീസ് ഒാഫിസർ ജയകുമാർ, രാജലക്ഷ്മി, കമ്യൂണിറ്റി പൊലീസ് ഒാഫിസർമാരായ നോബി വർഗീസ്, ജയ്മോൾ തോമസ്, ഡി. ബിന്ദു എന്നിവർ നേതൃത്വംനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story