Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാണിയേലി-^മൂവാറ്റുപുഴ...

പാണിയേലി-^മൂവാറ്റുപുഴ റോഡ് കാട്ടാംകുഴി ഭാഗത്തെ സംരക്ഷണഭിത്തി അപകടാവസ്ഥയിൽ; പുനർനിർമിക്കണമെന്നാവശ്യം ശക്തം

text_fields
bookmark_border
പാണിയേലി--മൂവാറ്റുപുഴ റോഡ് കാട്ടാംകുഴി ഭാഗത്തെ സംരക്ഷണഭിത്തി അപകടാവസ്ഥയിൽ; പുനർനിർമിക്കണമെന്നാവശ്യം ശക്തം കോതമംഗലം: പാണിയേലി-മൂവാറ്റുപുഴ റോഡിൽ കാട്ടാംകുഴി ഭാഗത്തെ സംരക്ഷണഭിത്തി അപകടാവസ്ഥയിൽ. കാലവർഷത്തിലെ കുത്തൊഴുക്കിൽപെട്ടാണ് ഒരുഭാഗം തകർന്നത്. ഇേത തുടർന്ന് രണ്ടുദിവസം ഗതാഗതം മുടങ്ങുകയും ചെയ്തു. ഏഴോളം സർവിസ് ബസുകളും നിരവധി സ്കൂൾ വാഹനങ്ങളും ഒട്ടേറെ ഭാരവാഹനങ്ങളും ഉൾപ്പെടെ ദിനേന പോകുന്ന റോഡാണിത്. വർഷങ്ങളായി ഈ റോഡിൽ കക്ഷായിപ്പടി മുതൽ കാട്ടാംകുഴി വരെ ഒന്നര കിലോമീറ്റർ തകർന്ന് കുണ്ടുംകുഴിയുമാണ്. റോഡ് റീടാർ ചെയ്യണമെന്ന ആവശ്യത്തിന് പരിഹാരമായിട്ടില്ല. അടിയന്തരമായി റോഡി​െൻറ സംരക്ഷണം ഉറപ്പാക്കുകയും റീടാറിങ് പൂർത്തിയാക്കണമെന്നും പി.ഡി.പി യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. അസ്ലം കാട്ടാംകുഴി അധ്യക്ഷത വഹിച്ചു. അലി തുരുത്തുമ്മേൽ, കെ.എസ്. സലാഹുദ്ദീൻ, ഷിയാസ് പുതിയേടത്ത്, കെ.എം. സൈഫുദ്ദീൻ, വി.എം. നൗഷാദ് എന്നിവർ സംസാരിച്ചു. വഞ്ചനദിനം ആചരിച്ചു കോതമംഗലം: നോട്ട് നിരോധന വാർഷികദിനത്തിൽ കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റി വഞ്ചാനദിനമായി ആചരിച്ചു. സായാഹ്ന ധർണ ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.എം. ബഷീർ അധ്യക്ഷത വഹിച്ചു. അലി പടിഞ്ഞാറേച്ചാലിൽ സ്വാഗതം പറഞ്ഞു. പി.എസ്.എം. സാദിഖ്, എം.എ. കരിം, കെ.എം. മുഹമ്മദ്, മുഹമ്മദ് കൊളത്താപ്പിള്ളി, എം.വി. റെജി, ടി.ജി. അനി, ബാബു ജോസഫ്, വിജയൻ കൈരളി, പി.എം. പരീത്, സനീർ പാറപ്പാടൻ, സുനീർ കുഴിപ്പിള്ളി, വി.എം. സത്താർ, ഷാജഹാൻ വട്ടക്കുടി, നസീർ ഖാദർ, ഷൗക്കത്ത് പൂതയിൽ എന്നിവർ സംസാരിച്ചു. അനുമോദിച്ചു കോതമംഗലം: ഉപജില്ല അറബി കലോത്സവത്തിൽ യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചെറുവട്ടൂർ ഗവ. യു.പി സ്കൂൾ വിദ്യാർഥികളെ സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വാർഡ് അംഗം പി.എ. ഷിഹാബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.എം. സുബൈർ, ഹെഡ്മിസ്ട്രസ് കെ.കെ. സൽമ, ചെറുവട്ടൂർ നാരായണൻ, സനൽ കുമാർ, ഒ.പി. ബഷീർ എന്നിവർ സംസാരിച്ചു. അറബി അധ്യാപിക ധന്യയെയും അനുമോദിച്ചു. ഫോട്ടോ: അറബിക് കോതമംഗലം ഉപജില്ല അറബി കലാേത്സത്തിൽ ഒന്നാം സ്ഥാനം നേടിയ ചെറുവട്ടൂർ ഗവ. യു.പി സ്കൂൾ വിദ്യാർഥികൾ
Show Full Article
TAGS:LOCAL NEWS 
Next Story