Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ പരിപാടികൾ...

പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു

text_fields
bookmark_border
കൊച്ചി: സാമ്പത്തിക അടിയന്തരാവസ്ഥയുടെ ഒരു വർഷം എന്ന തലക്കെട്ടിൽ പ്രതിഷേധ ചത്വരവും പ്രതിഷേധ കാമ്പയിനും സംഘടിപ്പിച്ചു. ആലുവ യു.സി കോളജിൽ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് പ്രതിഷേധ ചത്വരം തീർത്തു. പരിപാടിയെ അഭിസംബോധന ചെയ്ത് ജില്ല വൈസ് പ്രസിഡൻറ് മിസ്രിയ റഹ്മത്ത്, ജില്ല സെക്രേട്ടറിയറ്റ് അംഗം ഷാനി വല്ലം തുടങ്ങിയവർ സംസാരിച്ചു. അൻസാഫ് പെരിങ്ങാല, മിസ്ന അബൂബക്കർ, മുസ്ഫിറ, ഹസൻ തുടങ്ങിയവർ പങ്കെടുത്തു. എറണാകുളം ഗവ. ലോ കോളജിൽ ഫ്രറ്റേണിറ്റി മൂവ്മ​െൻറും അംബേദ്കർ സ്റ്റുഡൻറ്സ് അസോസിയേഷനും സംയുക്തമായി പ്രതിഷേധ കാമ്പയിൻ സംഘടിപ്പിച്ചു. അഫീഫ്, പ്രദീപ്, രാമചന്ദ്ര എന്നിവർ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story