Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരസഭ വജ്ര​ ജൂബിലി...

നഗരസഭ വജ്ര​ ജൂബിലി ആഘോഷം 22ന് ഉപരാഷ്​ട്രപതി ഉദ്​ഘാടനം ചെയ്യും

text_fields
bookmark_border
കൊച്ചി: കൊച്ചി കോർപറേഷ​െൻറ 60ാം വാർഷികാഘോഷം 22ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി. ഗവർണർ പി. സദാശിവം, സംസ്ഥാന മന്ത്രിമാർ, മേയർ സൗമിനി ജയിൻ, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ പെങ്കടുക്കും. മേയറുടെ നേതൃത്വത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ. മിനിമോൾ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗ്രേസി ജോസഫ്, നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി മാത്യു എന്നിവർ ബുധനാഴ്ച ഡൽഹിയിലെത്തി ഉപരാഷ്ട്രപതിയെ ക്ഷണിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ എന്നിവർ മന്ത്രിസഭാ യോഗം നടക്കുന്ന ദിവസമായതിനാൽ എത്താൻ അസൗകര്യം അറിയിച്ചിട്ടുണ്ട്. സെമിനാറുകൾ, കലാപരിപാടികൾ മൂന്നു ദിവസം നീളുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. പരിപാടികൾക്ക് ഒൗപചാരികമായ അനുമതിക്കായി അടിയന്തര കൗൺസിൽ യോഗം വെള്ളിയാഴ്ച ചേരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story