Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനോട്ട് നിരോധന വാർഷികം: ...

നോട്ട് നിരോധന വാർഷികം: പ്രതീകാത്മക കുറ്റവിചാരണ നടത്തി

text_fields
bookmark_border
ആലുവ: നോട്ട് നിരോധനത്തി‍​െൻറ ഒന്നാം വർഷികം യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനമായി ആചരിച്ചു. കരിദിനത്തി​െൻറ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപമുണ്ടാക്കി ജനകീയ കുറ്റവിചാരണ നടത്തി. ആലുവ റെയിൽവേ സ്‌റ്റേഷന് മുന്നിൽ കൊണ്ടുവന്നാണ് ജനകീയ കുറ്റവിചാരണ നടത്തിയത്. യൂത്ത് കോൺഗ്രസ് ചാലക്കുടി ലോക്സഭ കമ്മിറ്റി പ്രസിഡൻറ് പി.ബി. സുനീർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് മുഹമ്മദ് ഷഫീക്ക് അധ്യക്ഷത വഹിച്ചു. ഫാസിൽ ഹുസൈൻ, മണ്ഡലം പ്രസിഡൻറുമാരായ എം.ഐ. ഇസ്മായിൽ, ലിേൻറാ പി. ആൻറു, ഹസീം ഖാലിദ്, നേതാക്കളായ വിപിൻ ദാസ്‌, മനു മെക്കിൾ, പി.എച്ച്. അസ്‌ലം, ഷമീർ മീന്ത്രക്കൽ, അമൽ രാജ്‌, ജിൻഷാദ് ജിന്നാസ്, സിറാജ് ചേനക്കര, അൻവർ കുഞ്ചാട്ടുക്കര, ജോണി ക്രിസ്‌റ്റഫർ, ഫസൽ വാരിക്കാട്ടുകുടി, കെ.എ. ഇജാസ്, പീറ്റർ നരികുളം, രമേശ് കുമാർ, കെ.എ. ജിൽസ്, വി.എ. ഉബൈദ്, പി.എ. അബ്ബാസ്, ശരത് നാരായണൻ, വിപിൻ ബാബു, ആഷിക് അഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story