Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:35 AM GMT Updated On
date_range 2017-11-09T11:05:59+05:30നാഗരാജ പുരസ്കാര സമർപ്പണം ഇന്ന്
text_fieldsഹരിപ്പാട്: ആറാമത് മണ്ണാറശാല ശ്രീ നാഗരാജ പുരസ്കാരം വ്യാഴാഴ്ച വൈകീട്ട് 6.15ന് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ പഞ്ചവാദ്യ,കഥകളി മദ്ദള വാദകനായ ചെർപ്പുളശ്ശേരി ശിവന് സമർപ്പിക്കും. നഗരസഭ ചെയർപേഴ്സൻ പ്രഫ. സുധ സുശീലൻ ഉദ്ഘാടനം ചെയ്യും. മണ്ണാറശാല മുതിർന്ന കുടുംബാംഗം എം.എൻ. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. പുരസ്കാരദാനം മണ്ണാറശ്ശാല കുടുംബകാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരി നിർവഹിക്കും. നോട്ട് നിരോധനം: പ്രതിഷേധജ്വാല തെളിച്ചു ആലപ്പുഴ: നോട്ട് നിരോധിക്കൽ ദിനത്തിെൻറ ഒന്നാം വാർഷികം ജില്ല കോൺഗ്രസ് കമ്മിറ്റി കരിദിനമായി ആചരിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു പ്രതിഷേധജ്വാല തെളിച്ചു. മുൻ പ്രസിഡൻറ് എ.എ. ഷുക്കൂർ, പി. നാരായണൻകുട്ടി, എം.ജെ. ജോബ്, പി. ഉണ്ണികൃഷ്ണൻ, ജി. സഞ്ജീവ് ഭട്ട്, ടി. സുബ്രഹ്മണ്യദാസ്, വി. ഷുക്കൂർ, ടി.വി. രാജൻ, വി.കെ. ബൈജു, സുനിൽ ജോർജ്, സിറിയക് ജേക്കബ്, എൻ. ചിദംബരൻ, ജോൺ ബ്രിട്ടോ, ആർ. അംജിത്ത്കുമാർ, കെ. നൂറുദ്ദീൻകോയ, കെ.കെ. ധനപാലൻ എന്നിവർ നേതൃത്വം നൽകി. പട്ടണക്കാട്ട് മണ്ഡലം കോൺഗ്രസ്-യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം വയലാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജോണി തച്ചാറ ഉദ്ഘാടനം ചെയ്തു. നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് മരണപ്പെട്ടവരുടെ സ്മരണക്ക് നടത്തിയ സ്മൃതി ദീപം തെളിക്കൽ ഡി.സി.സി ജനറൽ സെക്രട്ടറി ടി.എച്ച്. സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.എം. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. എം.കെ. ജയപാൽ മുഖ്യപ്രഭാഷണം നടത്തി. സി.കെ. ഉദയൻ, കെ.ബി. റഫീഖ്, അബ്ദുൽ സത്താർ, വി.എം. മഹേഷ്, സി.ആർ. സന്തോഷ്, എസ്. സഹീർ, സജീർ, വൈശാഖ്, ബിജു പാറയിൽ, മബിൻ, ഷാജി, ശാന്തൻ എന്നിവർ സംസാരിച്ചു. വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ കുട്ടനാട്: വീട്ടില്‍ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് മകെൻറ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട എഴുമറ്റൂര്‍ കമ്പംപെരുന്തല സതീഷാണ് (ജോബിന്‍ -23) അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തലവടി സ്വദേശിനിയായ വീട്ടമ്മയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രാത്രി സുഹൃത്തിനെ അന്വേഷിച്ച് വീട്ടിലെത്തിയ ഇയാള്‍ പരാതിക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് എടത്വ പ്രിന്‍സിപ്പല്‍ എസ്.ഐ ആനന്ദബാബു, എ.എസ്.ഐ ബൈജു, സി.പി.ഒമാരായ പ്രേംജിത്ത്, ഷൈലകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ യുവാവിനെ പിടികൂടി. ഇയാളെ റിമാന്‍ഡ് ചെയ്തു.
Next Story