Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാരായണീയ സമര്‍പ്പണം

നാരായണീയ സമര്‍പ്പണം

text_fields
bookmark_border
മൂവാറ്റുപുഴ: നാരായണീയ പഠനം പൂര്‍ത്തിയാക്കിയ കടാതി ജയ്ഹിന്ദ് എന്‍.എസ്.എസ് കരയോഗം നാരായണീയ സമിതി നടത്തി. വെള്ളൂര്‍ക്കുന്നം ശ്രീകൃഷ്ണ മണ്ഡപത്തില്‍ നൂറുദശകം പാരായണം നടത്തിയാണ് സമര്‍പ്പിച്ചത്. കരയോഗം പ്രസിഡൻറ് കെ.ബി. വിജയകുമാര്‍, വനിത സമാജം പ്രസിഡൻറ് എസ്. ആനന്ദവല്ലി, സെക്രട്ടറി ശൈലജ ബി. നായര്‍, അധ്യാപിക ശ്യാമളാദേവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. സ്‌പോര്‍ട്‌സ് മീറ്റ് ഇന്ന് തുടങ്ങും മൂവാറ്റുപുഴ: സെന്‍ട്രല്‍ കേരള സഹോദയ സ്‌പോര്‍ട്‌സ് മീറ്റ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വാഴക്കുളം കാർമല്‍ സി.എം.ഐ പബ്ലിക് സ്‌കൂളില്‍ നടക്കും. വ്യാഴാഴ്ച രാവിലെ 8.30ന് കായികതാരങ്ങളുടെ ഡിസ്‌പ്ലേയോടെ തുടക്കമാകും. ഒളിമ്പ്യന്‍ ടി.സി. യോഹന്നാന്‍ അത്ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ ഫാ. ജോർജ് തടത്തില്‍, മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് പെരുമ്പള്ളിക്കുന്നേല്‍, സഹോദയ പ്രസിഡൻറ് ഫാ. സിജന്‍ പോള്‍ ഊന്നുകല്ലേല്‍ എന്നിവര്‍ സംബന്ധിക്കും. സെന്‍ട്രല്‍ സഹോദയ പരിധിയിലെ 109 സി.ബി.എസ്‌.സി സ്‌കൂളിലെ രണ്ടായിരത്തോളം കായികതാരങ്ങള്‍ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story