Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓയിൽ റോഡിലൊഴുകി;...

ഓയിൽ റോഡിലൊഴുകി; ഇരുചക്രവാഹനങ്ങൾ മറിഞ്ഞു

text_fields
bookmark_border
മൂവാറ്റുപുഴ: ലോറിയിൽനിന്ന് ഓയിൽ റോഡിലൊഴുകിയതിനെത്തുടർന്ന് മാറാടി എയ്ഞ്ചൽ വോയ്സ് വളവിൽ ഇരുചക്രവാഹനങ്ങൾ മറിഞ്ഞു. തിരക്കേറിയ മൂവാറ്റുപുഴ-പിറവം റോഡിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. ഇതറിയാതെ എത്തിയ ബൈക്ക് യാത്രികർ റോഡിൽ വീണു. ഒന്നിനുപിറകെ ഒന്നായി അഞ്ചോളം പേരാണ് വീണത്. പലർക്കും സാരമായി പരിക്കേറ്റു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് എത്തി റോഡ് ശുചീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story