Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂത്ത് കോൺഗ്രസ്​...

യൂത്ത് കോൺഗ്രസ്​ പ്രതിഷേധജ്വാല തെളിച്ചു

text_fields
bookmark_border
കൊച്ചി: നരേന്ദ്ര മോദി സർക്കാർ ആയിരത്തി​െൻറയും അഞ്ഞൂറി​െൻറയും നോട്ടുകൾ നിരോധിച്ചതി​െൻറ ഒന്നാം വാർഷികത്തിൽ പ്രതിഷേധ സൂചകമായി യൂത്ത് കോൺഗ്രസ്പ്രവർത്തകർ എറണാകുളം സുഭാഷ് പാർക്കിന് സമീപത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ ജ്വാല തെളിയിച്ചു. കരിങ്കൊടികളുമായി പ്രകടനമായി എത്തിയതിന് ശേഷമാണ് പ്രവർത്തകർ ജ്വാല തെളിച്ചത്. തലതിരിഞ്ഞതും ജനവിരുദ്ധവുമായ ഭരണപരിഷ്കാരങ്ങളാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പാക്കുന്നതെന്ന് എറണാകുളം പാർലമ​െൻറ് പ്രസിഡൻറ് എം.വി. രതീഷ് പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപക് ജോയ്, പാർലമ​െൻറ് കമ്മിറ്റി വൈസ് പ്രസിഡൻറ് ദിലീപ് കുഞ്ഞുകുട്ടി, ജനറൽ സെക്രട്ടറിമാരായ പി.എം. നജീബ്, അജയകുമാർ എളംകുളം, എം.എ. വഹാബ്, അഷ്കർ പനയപിള്ളി, കെ.എച്ച്. ഹാരിസ്, ഷാൻ പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story