Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 5:39 AM GMT Updated On
date_range 8 Nov 2017 5:39 AM GMTനോട്ട് നിരോധനത്തിെൻറ ഒന്നാം വാർഷികം: എൽഡിഎഫ് ധർണ ഇന്ന്
text_fieldsbookmark_border
ആലപ്പുഴ: നോട്ട് നിരോധനത്തിെൻറ ഒന്നാം വാർഷിക ദിനമായ ബുധനാഴ്ച എൽ.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ എസ്.ബി.െഎ ശാഖക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. രാവിലെ ഒമ്പത് മണിക്ക് നഗരചത്വരത്തിൽനിന്ന് എൽ.ഡി.എഫ് പ്രവർത്തകർ പ്രകടനമായി കല്ലുപാലത്തിന് സമീപമുള്ള എസ്.ബി.െഎ പ്രധാനശാഖയിൽ എത്തിച്ചേരും. സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. സി.പി.െഎ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിക്കും. കരിദിനാചരണം മാന്നാർ: നോട്ട് നിരോധനത്തിെൻറ ഒന്നാം വാർഷികം അഖിലേന്ത്യാതലത്തിൽ കരിദിനമായി ആചരിക്കുന്നതിെൻറ ഭാഗമായി മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച രാവിലെ 9.30ന് മാന്നാർ സ്റ്റോർ ജങ്ഷനിൽനിന്ന് പരുമലയിലേക്ക് പ്രതിഷേധ പ്രകടനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story