Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 5:39 AM GMT Updated On
date_range 8 Nov 2017 5:39 AM GMTവൃശ്ചികോത്സവത്തിന് സ്വർണ നെറ്റിപ്പട്ടം: ദേവപ്രശ്നത്തിന് ഹൈകോടതി അനുമതി
text_fieldsbookmark_border
കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് തൃശൂർ ജില്ലയിലെ ഉൗരകം അമ്മത്തിരുവടി ക്ഷേത്രത്തിലെ സ്വർണ നെറ്റിപ്പട്ടം എത്തിക്കുന്ന കാര്യത്തിൽ ദേവപ്രശ്നം നടത്താൻ ഹൈകോടതി അനുമതി. ദേവപ്രശ്നത്തിനുള്ള ദൈവജ്ഞരുടെ പട്ടിക തയാറാക്കി നൽകാൻ ഉൗരകം, പൂർണത്രയീശ ക്ഷേത്ര അധികൃതരോടും കൊച്ചിൻ ദേവസ്വം ബോർഡിനോടും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ സ്വർണ നെറ്റിപ്പട്ടം ഉരുക്കിയതിനെത്തുടർന്നാണ് ഉൗരകത്തുനിന്ന് നെറ്റിപ്പട്ടം കൊണ്ടുവരാൻ അധികൃതർ ഹൈകോടതി അനുമതി തേടിയത്. വൃശ്ചികോത്സവത്തിെൻറ നാലാം ദിനമായ നവംബർ 21 മുതൽ 25 വരെ ക്ഷേത്രാചാരങ്ങൾക്കനുസരിച്ച് ഉൗരകം ക്ഷേത്രത്തിൽനിന്ന് നെറ്റിപ്പട്ടം കൊണ്ടുവന്ന് ഉപയോഗിക്കാൻ കോടതി അനുമതിയും നൽകിയിരുന്നു. എന്നാൽ, നെറ്റിപ്പട്ടം വിട്ടു കൊടുക്കുന്നത് വിശ്വാസത്തിന് വിരുദ്ധമാണെന്ന് ഉൗരകം ക്ഷേത്രാധികൃതർ വാദിച്ചു. തുടർന്നാണ് പരിഹാരം എന്ന നിലയിൽ കക്ഷികളുടെ ആവശ്യപ്രകാരം ദേവപ്രശ്നം നടത്താൻ ദേവസ്വം ബെഞ്ച് അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story