Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹാദിയയുടെ സുരക്ഷ:...

ഹാദിയയുടെ സുരക്ഷ: കലക്​ടറേറ്റ്​ മാർച്ച് ഇന്ന്

text_fields
bookmark_border
ആലപ്പുഴ: വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയക്ക് സുരക്ഷ ഉറപ്പുവരുത്തുക, ആരോഗ്യ സംഘത്തെ അയക്കുക, ആശയവിനിമയ സൗകര്യം അനുവദിക്കുക എന്നീ ആവശ്യങ്ങളുമായി സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ കലക്ടറേറ്റ് മാർച്ച് ചൊവ്വാഴ്ച നടക്കും. ഹാദിയക്ക് എല്ലാ മനുഷ്യാവകാശ സംരക്ഷണവും ഉറപ്പുവരുത്തണമെന്നാണ് മാർച്ചി​െൻറ ആവശ്യം. പ്രമുഖ സാമൂഹിക പ്രവർത്തകൻ പ്രഫ. ഇന്ദുലാൽ മാർച്ച് ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി, സോളിഡാരിറ്റി സംസ്ഥാന പ്രതിനിധിസഭ അംഗം യു. ഷൈജു, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് മോഹൻ സി. മാവേലിക്കര, ടി.എ. റാഷിദ്, ഫാജിദ് ഇഖ്ബാൽ, സിതാര ജബ്ബാർ എന്നിവർ സംസാരിക്കും. സ്വാഗതസംഘം ഓഫിസ് ഉദ്‌ഘാടനം ആലപ്പുഴ: 'വിശ്വാസം അഭിമാനമാണ്, സാഹോദര്യം പ്രതിരോധമാണ്' പ്രമേയത്തിൽ എസ്.ഐ.ഒ കേരള സംഘടിപ്പിക്കുന്ന ദക്ഷിണകേരള സമ്മേളനത്തി​െൻറ ജില്ല സ്വാഗതസംഘം ഓഫിസ് ഉദ്‌ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് നിർവഹിച്ചു. ജില്ല പ്രസിഡൻറ് ഫാജിദ് ഇഖ്ബാൽ, ജില്ല കാമ്പസ് സെക്രട്ടറി ഇഅ്ജാസ് ഇഖ്ബാൽ, പി.ആർ സെക്രട്ടറി സഫറുല്ല എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story