Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറാലി ഫോർ സയൻസ്​...

റാലി ഫോർ സയൻസ്​ ഉദ്ഘാടനം ഇന്ന് ചേർത്തലയിൽ

text_fields
bookmark_border
ആലപ്പുഴ: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സർക്കാർ, സർക്കാറിതര ഏജൻസികളുടെ സഹകരണത്തോടെ ചൊവ്വാഴ്ച മുതൽ 14 വരെ ശാസ്ത്രാവബോധ വാരമായി ആഘോഷിക്കുന്നു. ജില്ലതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10.30ന് ചേർത്തല സ​െൻറ് മൈക്കിൾസ് കോളജിൽ മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. പ്രപഞ്ചം, ജീവനം, കാലാവസ്ഥ വ്യതിയാനം എന്നിവയെ അധികരിച്ച് പ്രഫ. പി.കെ. രവീന്ദ്രൻ പ്രഭാഷണം നടത്തും. ബോധവത്കരണ ക്ലാസ് ഇന്ന് ആലപ്പുഴ: ആർ.ഡി.ഒ ഓഫിസി​െൻറ ആഭിമുഖ്യത്തിൽ വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് ചൊവ്വാഴ്ച രാവിലെ 10ന് കലക്ടറേറ്റിന് സമീപമുള്ള എൻ.ജി.ഒ യൂനിയൻ ഹാളിൽ നടക്കും. ജില്ല ജഡ്ജി കെ.എം. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കലക്ടർ ടി.വി. അനുപമ അധ്യക്ഷത വഹിക്കും. സബ് ജഡ്ജി വി. ഉദയകുമാർ ക്ലാസെടുക്കും. മുതിർന്ന പൗരന്മാർക്കും കൺസിലിയേഷൻ ഓഫിസർമാർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. രജിസ്േട്രഷൻ രാവിലെ ഒമ്പതിന് ആരംഭിക്കും. ഉച്ചക്ക് രണ്ടുവരെയാണ് ക്ലാസ്.
Show Full Article
TAGS:LOCAL NEWS 
Next Story