Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2017 5:38 AM GMT Updated On
date_range 2017-11-07T11:08:58+05:30പൊലീസ് എയ്ഡ് പോസ്‌റ്റ് പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യം
text_fieldsആലുവ: സ്വകാര്യ ബസ് സ്‌റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്‌റ്റ് പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യമുയരുന്നു. സാമൂഹിക വിരുദ്ധരും മോഷ്ടാക്കളും മയക്കുമരുന്ന് മാഫിയയും പ്രധാനമായും വിഹരിക്കുന്നത് ബസ് സ്‌റ്റാൻഡ് കേന്ദ്രീകരിച്ചാണ്. രാത്രി സ്‌റ്റാൻഡ് ഇത്തരക്കാരുടെ നിയന്ത്രണത്തിലാണെന്ന് ആക്ഷേപമുണ്ട്. പൊലീസിെൻറ സഹായമോ സാന്നിധ്യമോ സ്‌റ്റാൻഡിൽ രാത്രി ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. കൂടാതെ, ബസ് അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ കുറ്റവാളികളായ ജീവനക്കാരെ നിയന്ത്രിക്കാൻ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യമുയരുന്നു. രാത്രി മയക്ക്മരുന്ന് വ്യാപാരവും പിടിച്ചുപറിയുമെല്ലാം സ്‌റ്റാൻഡിൽ അരങ്ങേറുന്നു. ഇത്തരം പ്രശ്നങ്ങൾ കുറവായിരുന്ന സ്വകാര്യ ബസ് സ്റ്റാൻഡ്, മാർക്കറ്റ് പരിസരം തുടങ്ങിയ സ്‌ഥലങ്ങളിൽ ഇപ്പോൾ ഗുണ്ടകളും സാമൂഹികവിരുദ്ധരും കൂടുതലായി തമ്പടിക്കുന്നതായാണ് വിവരം. മെേട്രായുടെ കവാടമായ ഇവിടെ ഇത്തരക്കാർ ഉയർത്തുന്ന ഭീഷണി ചെറുതല്ല. രാത്രി പൊലീസ് സ്വകാര്യ സ്‌റ്റാൻഡിൽ നിരീക്ഷണത്തിനെത്താത്തത് അക്രമികൾക്ക് വളമായി. രാത്രി 11ഓടെ ആലുവ കേന്ദ്രീകരിച്ച് സ്വകാര്യ ബസുകളുടെ സർവിസ് തീരും. എന്നാൽ, ഇതിനുശേഷവും ഏറെ വൈകി പലരും സ്‌റ്റാൻഡിൽ തമ്പടിക്കുന്നു. ചില ബസ്ജീവനക്കാരും ഇതിലുണ്ടാകാറുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. രാത്രി ഇവിടെ മദ്യപാനവും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെത്ര. ബസപകടങ്ങളുടെ പ്രധാന കാരണം ഡ്രൈവർമാരടക്കമുള്ളവരുടെ ലഹരി ഉപയോഗമാണെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ട്. ബസ് ജീവനക്കാരിൽ പലരും ലഹരിക്ക് അടിമകളാണെന്നത് അധികൃതർതന്നെ സമ്മതിച്ചതാണ്. ജീവനക്കാരെ കിട്ടാത്തതിനാൽ ബസുടമകളും കണ്ണടക്കും.
Next Story