Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫ്ലാറ്റില്‍ കഞ്ചാവും...

ഫ്ലാറ്റില്‍ കഞ്ചാവും ചരസും; 12 സിനിമ അണിയറ പ്രവര്‍ത്തകര്‍ പിടിയില്‍

text_fields
bookmark_border
കാക്കനാട്: സിനിമ അണിയറ പ്രവര്‍ത്തകര്‍ കഞ്ചാവും ചരസുമായി ഇൻഫോപാര്‍ക്ക് പൊലീസി​െൻറ പിടിയിലായി. ഇന്‍ഫോപാര്‍ക്കിന് സമീപം ഇടച്ചിറയിലെ രണ്ട് അപ്പാര്‍ട്മ​െൻറുകളിൽ താമസിച്ചിരുന്ന 12 സിനിമ പ്രവര്‍ത്തകരെയാണ് പിടികൂടിയത്. സംഘത്തിലെ രണ്ടുപേരെ കഞ്ചാവും ചരസും സൂക്ഷിച്ചതിന് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പനവേലി കല്ലുപുരക്കല്‍ എബി ബേബി(26), പുളിയനം മങ്ങാട്ടുകര മുത്തേടത്ത് വീട്ടില്‍ അരുണ്‍ (28) എന്നിവരാണ് അറസ്റ്റിലായത്. മറ്റുള്ളവര്‍ക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. സിനിമയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരു മാസത്തിലേറെയായി ഫ്ലാറ്റുകളില്‍ താമസിക്കാന്‍ തുടങ്ങിയ സംഘം രാത്രി ബഹളമുണ്ടാക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഷൂട്ടിങ് ആരംഭിക്കാത്തതിനാല്‍ രാത്രിയും പകലും ഫ്ലാറ്റുകളിലാണ് തമ്പടിച്ചത്. തൃക്കാക്കര അസി.കമീഷണര്‍ പി.പി. ഷംസി​െൻറ നിര്‍ദേശപ്രകാരം ഇൻഫോപാര്‍ക്ക് സി.ഐ പി.കെ. രാധാമണിയുടെ നേതൃത്വത്തിൽ ഫ്ലാറ്റില്‍ പരിശോധന നടത്തിയാണ് കഞ്ചാവും ചരസും പിടികൂടിയത്. ഉപയോഗിക്കാന്‍ മാത്രമുള്ള ലഹരിവസ്തുക്കളാണ് സംഘം സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് എത്തിയപ്പോഴും സംഘത്തിലുള്ളവര്‍ ലഹരിയിലായിരുന്നു. അഞ്ച് ഗ്രാം ചരസും എട്ട് ഗ്രാം കഞ്ചാവും സൂക്ഷിച്ചതിനാണ് രണ്ട് പേര്‍ക്കെതിരെ കേസെടുത്തത്. 25-30 വയസ്സുള്ളവരാണ് പിടിയിലായവർ. കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തൃക്കാക്കരയിലെ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവ് കച്ചവടവും ഉപയോഗവും വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story