Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാണാവള്ളി അരയൻകാവ്...

പാണാവള്ളി അരയൻകാവ് ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത്​ മോഷണം

text_fields
bookmark_border
പൂച്ചാക്കൽ: പാണാവള്ളി അരയൻകാവ് ദേവീക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചി തകർത്ത് പണം മോഷ്ടിച്ചു. മോഷ്ടാവി​െൻറ ചിത്രം സമീപത്തെ കടയിലെ സി.സി ടി.വി കാമറയിൽ പതിഞ്ഞു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തി​െൻറ പടിഞ്ഞാറെനടയിലും ഓടമ്പള്ളി വളവിലും സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികളിൽനിന്നാണ് പണം മോഷ്ടിച്ചത്. പടിഞ്ഞാറെ നടയിലെ കാണിക്കവഞ്ചിയിൽനിന്ന് കഴിഞ്ഞ 16ന് ക്ഷേത്രം ഭാരവാഹികൾ പണം ശേഖരിച്ചിരുന്നു. ഓടമ്പള്ളി വളവിലെ കാണിക്കവഞ്ചിയിലെ പണം ശേഖരിച്ചിട്ട് ഒരുമാസത്തോളമായി. രണ്ടുസ്ഥലങ്ങളിൽനിന്നായി 5000 രൂപയോളം നഷ്ടമായിട്ടുണ്ടെന്ന് സെക്രട്ടറി പി.എസ്. പുരുഷോത്തമൻ പറഞ്ഞു. പടിഞ്ഞാറെനടയിലെ കാണിക്കവഞ്ചിയുടെ താഴ് പൂട്ടും താക്കോൽ പൂട്ടും തകർത്തു. ഓടമ്പള്ളി വളവിലെ കാണിക്കവഞ്ചിയുടെ താഴ് തകർത്താണ് പണമെടുത്തത്. പടിഞ്ഞാറെ നടയിലേക്ക് മോഷ്ടാവ് എത്തുന്ന ദൃശ്യങ്ങളാണ് സമീപത്തെ പലചരക്കുകടയിലെ സി.സി ടി.വി കാമറയിൽ പതിഞ്ഞത്. ഹെൽമറ്റും മഴക്കോട്ടും ധരിച്ച് ബൈക്കിലെത്തിയ ആളാണ് മോഷ്ടാവ്. മുഖം ഉൾപ്പെടെ പൂർണമായും വ്യക്തമല്ല. രാത്രി 2.45നാണ് ദൃശ്യങ്ങളിലെ സമയം. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഉൾപ്പെടെ അന്വേഷണം നടക്കുകയാണെന്ന് പൂച്ചാക്കൽ എസ്.ഐ സഞ്ചു ജോസഫ് പറഞ്ഞു. കഴിഞ്ഞ 20ന് മണപ്പുറം ചെറുപുഷ്പ ദേവാലയത്തി​െൻറ കിഴക്കേ കപ്പേളയുടെയും സ​െൻറ് ജോസഫ് കുരിശടിയുടെയും നേർച്ചപ്പെട്ടി തകർത്ത് പണം മോഷ്ടിച്ചിരുന്നു. അതിനുമുമ്പ് അരൂക്കുറ്റിയിൽ മാത്താനം ക്ഷേത്രം ഉൾപ്പെടെ മൂന്നോളം സ്ഥലത്ത് കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം നടന്നു. തൈക്കാട്ടുശ്ശേരിയിൽ വി.അന്തോനീസി​െൻറ ഗ്രോട്ടോയുടെയും നാൽപ്പത്തെണ്ണീശ്വരം മഹാദേവ ക്ഷേത്രത്തിലെയും കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടന്നു. പലയിടത്തും മോഷ്ടാവി​െൻറ ദൃശ്യങ്ങൾ സി.സി ടി.വി കാമറകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടാനായിട്ടില്ല. കാണിക്കവഞ്ചികളുടെ മോഷണത്തിന് മാത്രമായി സംഘം പ്രവർത്തിക്കുന്നതായാണ് സൂചന. മലർവാടി-ടീൻ ഇന്ത്യ വിജ്ഞാനോത്സവം അരൂർ: മലർവാടി-ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ അരൂർ ഏരിയ സബ്ജില്ലതല മത്സരം തുറവൂർ വെസ്റ്റ് യു.പി സ്കൂളിൽ നടന്നു. വിജയികൾ ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ.- എൽ.പി വിഭാഗം-ഗൗരി നന്ദ (വി.വി.എൽ.പി.എസ്, വയലാർ), അമൃതലക്ഷ്മി (ഇഹ്‌യാ ഉൽ ഉലൂം യു.പി.എസ്, ചന്തിരൂർ), ആരതി സൂരജ് (ടി.ഡബ്ല്യു.യു.പി.എസ്, തുറവൂർ). യു.പി വിഭാഗം-വൈഷ്ണവ് (എസ്.സി.യു.ജി.വി.എച്ച്.എസ്.എസ്, പട്ടണക്കാട്), അഭിഷേക് എസ്. ഷേണായ് (സ​െൻറ് മൈക്കിൾസ് എച്ച്.എസ്, കാവിൽ, പട്ടണക്കാട്), അപർണ കിഷോർ (ടി.ഡബ്ല്യു.യു.പി.എസ്, തുറവൂർ). ഹൈസ്‌കൂൾ വിഭാഗം -അഞ്ജലി (ടി.ഡി.എച്ച്.എസ്.എസ്, തുറവൂർ), ആഷിത മരിയ (സ​െൻറ് റാഫേൽ എച്ച്.എസ്, എഴുപുന്ന), ചന്ദന പി. കുമാർ (ഇ.സി.ഇ.കെ യൂനിയൻ എച്ച്.എസ്, ചമ്മനാട്). വിജയികൾക്ക് തുറവൂർ ടി.ഡബ്ല്യു.യു.പി.എസ് പ്രധാനാധ്യാപിക ലത സമ്മാനവിതരണം നിർവഹിച്ചു. ജെ.ഐ.എച്ച് അരൂർ ഏരിയ പ്രസിഡൻറ് നാസർ ഇസ്മായിൽ, മലർവാടി-ടീൻ ഇന്ത്യ കോഓഡിനേറ്റർമാരായ ശിഹാബുദ്ദീൻ, നവാസ്, നജീബ്, സകരിയ്യ, ഡോ. അനസ് എന്നിവർ നേതൃത്വം നൽകി. ജില്ലതല മത്സരം നീർക്കുന്നം അൽഹുദ ഇംഗ്ലീഷ് സ്കൂളിൽ 18ന് രാവിലെ 9.30 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: 8593801121, 9037617426.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story