Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഖുർആൻ സ്​റ്റഡി ...

ഖുർആൻ സ്​റ്റഡി സംഗമവും അവാർഡ് ദാനവും

text_fields
bookmark_border
കളമശ്ശേരി: ജമാഅത്തെ ഇസ്ലാമി കളമശ്ശേരി ഏരിയ വനിത വിഭാഗം ഖുർആൻ സ്റ്റഡി സംഗമവും അവാർഡ് ദാനവും നടത്തി. പത്തടിപ്പാലം റസ്റ്റ് ഹൗസ് ഹാളിൽ നടന്ന പരിപാടി ജമാഅത്തെ ഇസ് ലാമി കളമശ്ശേരി ഏരിയ പ്രസിഡൻറ് ഇസ്മായിൽ കങ്ങരപ്പടി ഉദ്ഘാടനം ചെയ്തു. വനിതവിഭാഗം സംസ്ഥാന ജോ. സെക്രട്ടറി പി.സുബൈദ മുഖ്യപ്രഭാഷണം നടത്തി. ഏരിയ വനിതവിഭാഗം കൺവീനർ സീനത്ത് ബാനു അധ്യക്ഷത വഹിച്ചു. കലൂർ ദഅ്വ മസ്ജിദ് ഇമാം ബഷീർ മുഹ്യിദ്ദീൻ ഖുർആൻ പരീക്ഷ വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ജി.ഐ.ഒ ജില്ല കാമ്പസ് സെക്രട്ടറി ഷിറിൻ സിയാദ്, പരീക്ഷയിലെ റാങ്ക് ജേതാവ് കളമശ്ശേരി നഗരസഭ മുൻ ചെയർപേഴ്സൻ ആരിഫ ടീച്ചർ എന്നിവർ സംസാരിച്ചു. മുഹ്സിന ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി എം.പി. ലൈല സ്വാഗതവും വനിത ജില്ല പ്രസിഡൻറ് റഫീഖ ബീവി സമാപന പ്രസംഗവും നടത്തി. ആരിഫ, ഷജീന, സീനത്ത്, മാജിദ, സുനിത, സൗദ എന്നിവരാണ് അവാർഡുകൾക്ക് അർഹരായത്. ലഹരിമുക്ത ബോധവത്കരണ ക്ലാസ് കളമശ്ശേരി: മദ്യവും മയക്കുമരുന്നി​െൻറയും ഉപയോഗം വ്യാപകമായതിനെത്തുടർന്ന് ഇവ തടയുന്നതിന് ഏലൂർ എസ്.എച്ച്.ജെ യു.പി സ്കൂളിൽ ലഹരിമുക്ത ബോധവത്കരണ ക്ലാസ് നടത്തി. സ്കൂളിലെ അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളിലെ വിദ്യാർഥികളെയും രക്ഷിതാക്കെളയും ഉൾപ്പെടുത്തിയാണ് ബോധവത്കരണ ക്ലാസ് നടത്തിയത്. എക്സൈസ് സിവിൽ ഓഫിസർ വി.ടി. ജോബ്, നഗരസഭ കൗൺസലിങ് കൗൺസിലർ നിബിൻ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ടെൽമ സ്വാഗതവും അധ്യാപിക ലീജ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story